ശബരിമലയിലെ സ്ത്രീപ്രവേശനം; നിലപാടില്‍ മാറ്റമില്ലെന്ന് ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ദേവസ്വം ബോര്‍ഡിന്റെ മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. സര്‍ക്കാറിന്റെ തീരുമാനം വ്യക്തമാക്കേണ്ടത് സര്‍ക്കാറാണ്. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കേണ്ടെന്ന ദേവസ്വം ബോര്‍ഡിന്റെ തീരുമാനം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മതപഠനകേന്ദ്രങ്ങള്‍ പുനരുജ്ജീവിപ്പിക്കും. ഐ.ടി-അനുബന്ധ വിഷയങ്ങളും കേന്ദ്രങ്ങളിലെ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തും. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ മക്കള്‍ ഈ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha