വിവാദ പ്രസംഗം; കോടിയേരിയെ പിന്തുണച്ച് സി.പി.ഐ.എം നേതാക്കള്‍ രംഗത്ത്

സി.പി.ഐ.എം, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പയ്യന്നൂരില്‍ സി.പി.ഐ.എം നടത്തിയ ബഹുജന കൂട്ടായ്മയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ വിവാദ പരാമര്‍ശത്തെ പിന്തുണച്ചു കൊണ്ട് സിപിഎം നേതാക്കള്‍ രംഗത്ത്.
പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണമെന്നും ആക്രമിക്കാന്‍ വരുന്നവറോഡ് പകരം ചോദിക്കണമെന്നും, ആക്രമിക്കാന്‍ ആര് വന്നാലും വന്നതു പോലെ തിരിച്ചുവിടില്ല എന്നും അണികളോട് ആഹ്വാനം ചെയ്തു നടത്തിയ പ്രസംഗത്തെ അനുകൂലിച്ചു കൊണ്ടാണ് ആരോഹ്യ മന്ത്രി കെകെ ശൈലജയും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനും രംഗത്തെത്തിയത്.തിരിച്ചടിക്കണമെന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടില്‍ തെറ്റില്ലെന്ന് കെ.കെ ശൈലജ മലപ്പുറത്ത് പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വയം പ്രതിരോധം തീര്‍ക്കാന്‍ കായികമായും മാനസികമായും കരുത്താര്‍ജ്ജിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതെ സമയം പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമം നടത്തുന്നവര്‍ സന്തോഷത്തോടെ തിരിച്ചുപോകുന്ന അനുഭവം ഉണ്ടാവരുതെന്നും ആക്രമണം നടത്താന്‍ പിന്നീടു തോന്നാത്ത രീതിയിലുള്ള പ്രതിരോധമുണ്ടാകണമെന്നും പി. ജയരാജന്‍ പറഞ്ഞു.
ആക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അക്രമികളെ ജനകീയമായി പ്രതിരോധിക്കണമെന്നാണ് കോടിയേരി പറഞ്ഞത്. കോടിയേരിയുടെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്നും ആര്‍.എസ്.എസ്സിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ അണിനിരത്തണമെന്നാണ് കോടിയേരി പറഞ്ഞതെന്നും പി. ജയരാജന്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ തള്ളി കൃഷിമന്തിയും സിപിഐ അംഗവുമായ വി എസ സുനില്‍കുമാര്‍ രംഗത്തു വന്നിരുന്നു. പാടത്തു പണി വരമ്പത്തു കൂലി എന്നുള്ളത് സര്‍ക്കാരിന്റെ നയമല്ലെന്നും സര്‍ക്കാര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha