കഞ്ചാവ് കടത്തല്‍: രണ്ടു പേര്‍ അറസ്റ്റില്‍

കാറില്‍ കടത്തുകയായിരുന്ന 3.43 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാര്‍ കസ്റ്റഡിയിലെടുത്തു. ബേഡകം മുന്നാട്ടെ സി.എ. അസീസ് (29) ബേക്കല്‍ പള്ളിക്കരയിലെ ഇബ്രാഹിം ഖലീല്‍ (31) എന്നിവരെയാണ് വാഹന പരിശോധനക്കിടെ ടൗണ്‍ എസ്‌ഐ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കാറിലുണ്ടായിരുന്ന ഉമര്‍ഫാറൂഖ് ഓടിരക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇന്നു രാവിലെയാണ് ചന്ദ്രഗിരി ജംക്ഷനടുത്ത് വച്ചാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്ലാസ്റ്റിക് കവറിനുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. പ്രതികളെ ചോദ്യം ചെയ്തു വരുകയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















