എല്‍ഡിഎഫ് എത്തിയതോടെ ചൂതാട്ടക്കാരുടെ നല്ല സമയമോ: മാര്‍ട്ടിനെക്കാളും വലിയ തട്ടിപ്പുകാര്‍ കേരളത്തില്‍ പിടിമുറുക്കാന്‍ സര്‍വ്വ അടവും പയറ്റുന്നു

ഭരണം വിവാദത്തില്‍പ്പെടുമ്പോള്‍ ഗുണം പലതാണ് തട്ടിപ്പുകാര്‍ക്ക്. തട്ടിപ്പുകാരുടെ കളികള്‍ക്ക് അധികം മാധ്യമശ്രദ്ധ കിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനം. എന്നാല്‍ കേരളത്തില്‍ പുതിയ ഓണ്‍ലൈന്‍ ചൂതാട്ട തട്ടിപ്പിനുള്ള അണിയറ നീക്കങ്ങള്‍ സജീവം. ഓണ്‍ലൈന്‍ ചൂതാട്ടം ലോകം മുഴുവനുണ്ട് ചോദിച്ചാല്‍ ടൂറിസത്തിന്റെ ഭാഗമായി കാസനോവകളില്‍ ഇതില്ലാതെ പറ്റില്ല എന്നാണ് ന്യായം. സെക്‌സ് ടൂറിസം ലോകത്തിലെ വമ്പന്‍ വ്യവസായമല്ലേ എന്ന മറുചോദ്യവും. എല്ലാം ന്യായീകരിച്ച് എല്ലാ തട്ടിപ്പുകാര്‍ക്കും പായ് വിരിക്കാന്‍ എന്തിനൊരു സര്‍ക്കാര്‍. അതും ഇടതുപക്ഷ സര്‍ക്കാര്‍.
മാര്‍ട്ടിന് അന്ന് കുടപിടിച്ചത് ഇടതു പാര്‍ട്ടിയാണെന്നതില്‍ തര്‍ക്കമില്ലായിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ അവര്‍ വീണ്ടും തിരിച്ചുവരാനുള്ള പെടാപാടിലാണ്. അതിനു പിന്നാലെയാണ് അതിലും വമ്പന്‍ തട്ടിപ്പ് സംഘം എത്തുന്നത്.
പണംവച്ചുള്ള ചീട്ടുകളി ചൂതാട്ടമായ പോക്കര്‍ ഗെയിംസ് കേരളത്തിലേക്കും പ്രവേശനം തേടുന്നു. ഈ കളി നിരോധിച്ചുള്ള കേരള സര്‍ക്കാരിന്റെ നിലവിലുള്ള വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഗാംബ്‌ളിങ് ഫെഡറേഷന്‍ പ്രതിനിധികള്‍ ഇന്നലെ സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തി.
ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ റോണാള്‍ഡ് ലാന്‍ഡേഴ്‌സും സംഘവുമാണ് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുമായി ഇന്നലെ ചര്‍ച്ച നടത്തിയത്. വിഷയം അനുഭാവത്തോടെ സര്‍ക്കാര്‍ പരിഗണിക്കുമെന്നാണു പ്രതീക്ഷയെന്നു കൂടിക്കാഴ്ചയ്ക്കുശേഷം റോണാള്‍ഡ് ലാന്‍ഡേഴ്‌സ് പറഞ്ഞു. എന്നാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനും നിയമ ഭേദഗതി വരുത്തണമെന്ന നിവേദനം നല്‍കാനും മുന്‍കൂട്ടി അനുമതി എടുത്താണു ഫെഡറേഷന്‍ പ്രതിനിധികള്‍ എത്തിയതെന്നു നളിനി നെറ്റോ പറഞ്ഞു. സര്‍ക്കാര്‍ ഒരു ഉറപ്പും നല്‍കിയിട്ടില്ല. ആദ്യം വിഷയം പരിശോധിക്കട്ടെയെന്നും നളിനി പറഞ്ഞു.
ലക്ഷങ്ങള്‍ വാതുവച്ചുള്ള ചീട്ടുകളിയാണു പോക്കര്‍ ഗെയിംസ്. നിലവില്‍ നാഗാലാന്‍ഡ്, പശ്ചിമ ബംഗാള്‍, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഇത് അനുവദിച്ചിട്ടുണ്ടെന്നു ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കാസിനോകളിലും ക്ലബുകളിലും കളിക്കുന്നതിനു പുറമെ ഓണ്‍ലൈന്‍ ആയും ഈ കളി പലസ്ഥലത്തും നടത്തുന്നുണ്ട്. നാഗാലാന്‍ഡ് സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചിലാണു ഭേദഗതിയിലൂടെ ഇതു നിയമവിധേയമാക്കിയത്. 1960ലെ കേരള ഗെയ്മിങ് ആക്ട് പ്രകാരമാണു സംസ്ഥാനത്ത് ഈ ചൂതാട്ടം നിരോധിച്ചിട്ടുള്ളത്. എന്നാല്‍ 1976 സെപ്റ്റംബറിലെ പ്രത്യേക വിജ്ഞാപന പ്രകാരം ചീട്ടുകളിയിലെ 28, 56, 112, റമ്മി എന്നിവ പന്തയം ഇല്ലാതെ കളിക്കാമെന്ന വിജ്ഞാപനം ഇറക്കിയതായി ഈ സംഘടനാ പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചു.
വിവരാവകാശ നിയമപ്രകാരം നേരത്തേ സംഘടന ഈ വിജ്ഞാപനത്തിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ കൈവശം അതിന്റെ പകര്‍പ്പൊന്നും ഇല്ലെന്ന മറുപടിയാണു സര്‍ക്കാര്‍ നല്‍കിയത്. അതിനിടെ കര്‍ണാടക, കൊല്‍ക്കത്ത ഹൈക്കോടതികളും ബെംഗളൂരു പൊലീസും പോക്കര്‍ ഗെയിംസിനെ ചൂതാട്ടത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയെന്നും അതിനാല്‍ കേരളത്തിലും ഇതു നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പോക്കര്‍ ഗെയിംസ് സ്‌കില്‍ ഗെയിംസിന്റെ പരിധിയില്‍ പെടുത്തണമെന്നാണു സംഘടനയുടെ ആവശ്യം. ഇതു നടത്തുന്ന സംസ്ഥാനങ്ങളില്‍ ആകെ വരുമാനത്തിന്റെ 15% നികുതിയായി സര്‍ക്കാരിനു നല്‍കുണ്ടെന്നും ലാന്‍ഡേഴ്‌സ് പറഞ്ഞു. കേരളത്തില്‍ ടൂറിസം വികസനത്തിന് ഇത്തരം കളികള്‍ ആവശ്യമാണെന്നും സംഘടനയെന്ന നിലയില്‍ തങ്ങള്‍ ഇതിന്റെ സംരംഭകര്‍ക്ക് ആവശ്യമായ സഹായം മാത്രമേ ചെയ്യുന്നുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് നടത്തിയ ചിലര്‍ പിന്നിലെന്നു സംശയം നേരത്തേ ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടവും തട്ടിപ്പും നടത്തിയ ചിലര്‍ ചീട്ടുകളി ചൂതാട്ടമായ പോക്കര്‍ ഗെയിംസിനു പിന്നില്‍ ഉണ്ടെന്നാണു സംസ്ഥാന ഇന്റലിജന്‍സിന്റെ സംശയം. എട്ടു പ്രമുഖ കമ്പനികളാണു രാജ്യത്ത് ഈ കളി ഇപ്പോള്‍ ഓണ്‍ലൈനായും അല്ലാതെയും നടത്തുന്നത്.
ഗോവയിലെയും മറ്റു സ്ഥലങ്ങളിലെയും കാസിനോകളില്‍നിന്നു കോടികളാണു സര്‍ക്കാരിനു വരുമാനം. ഗോവയിലെ കാസിനോകളില്‍നിന്നു മാത്രം കഴിഞ്ഞവര്‍ഷം 300 കോടിയിലേറെ കിട്ടി. കേരളത്തിലും അനുമതി നല്‍കിയാല്‍ സര്‍ക്കാരിന് കോടികള്‍ കിട്ടും. എന്നാല്‍ കേരള ലോട്ടറിയെയും സംസ്ഥാനത്തെ തന്നെ തീറെഴുതുന്ന ബിസിനസ് നമുക്കുവേണോ. ദാമോദരന്‍ വിഷയം പോലെ ഇതിനെതിരെയും പൊതുസമൂഹം ഉയരണം.
ലോകം മുഴുവന്‍ 1000 കണക്കിന് കോടികളാണ് ഈ വ്യവസായത്തില്‍ മറിയുന്നത്. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ. ആരാണ് കളി നിയന്ത്രിക്കുന്നത് പോലും അവ്യക്തം. കേരളത്തിന്റെ പച്ചക്കൊടി തേടി ചീട്ടുകളി ചൂതാട്ടം സംഘം കാത്തിരിക്കുന്നു.
https://www.facebook.com/Malayalivartha






















