കോടിയേരിയുടെ പ്രമേഹ രോഗനിര്‍ണ്ണയ ചിപ്പ് 'ചിത്രം വിചിത്ര'ത്തിന് ഏലസായി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രമേഹരോഗ നിര്‍ണ്ണയത്തിനായി ഡോക്ടര്‍ ഘടിപ്പിച്ച ചിപ്പ് വിവാദമായി. തിരുവനന്തപുരത്തെ പ്രമുഖ പ്രമേഹ രോഗ ചികിത്സാ വിദഗ്ധന്‍ ജ്യോതിദേവ് കോടിയേരിയുടെ വലതു കയ്യുടെ മുകളിലായി ഘടിപ്പിച്ച ചിപ്പാണ് വിവാദമായിരിക്കുന്നത്.
രക്തത്തിലെ പ്രമേഹത്തിന്റെ അളവ് രണ്ടാഴ്ചത്തേയ്ക്ക് നിരീക്ഷിക്കാനാണ് ഇത്തരത്തില്‍ ചിപ്പ് ഘടിപ്പിച്ചത്. കുളിക്കുമ്പോള്‍ ഈ ചിപ്പ് ഊരിപ്പോകാതിരിക്കാനായി കയ്യോട് ചേര്‍ത്ത് പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഇത് ഒട്ടിച്ചിരുന്നു. ഇതാണ് പ്രമുഖ ടെലിവിഷന്‍ ചാനലിലെ ആക്ഷേപഹാസ്യ പരിപാടിയില്‍ മാന്ത്രിക ഏലസ്സായി മാറിയത്.
കോടിയേരിയുടെ പയ്യന്നൂരെ പ്രസംഗത്തിനിടെയാണ് കൈകളിലെ ഏലസുപോലത്തെ ചെറിയ സാധനം ചാനലിന്റെ കണ്ണില്‍പ്പെട്ടത്. എന്നാല്‍ ഒറ്റ നോട്ടത്തില്‍ അത് തിരിച്ചറിയാനും കഴിയില്ല. ഷര്‍ട്ടിനുള്ളിലാണ് സംഭവം. ആവേശത്തോടെ കൈകള്‍ ഉയര്‍ത്തുമ്പോള്‍ കാണാമെന്നു മാത്രം. സംഭവം വലിയ വാര്‍ത്തയാക്കിയതോടെയാണ് കോടിയേരി രംഗത്തെത്തിയത്. വിവാദ പ്രസംഗം നടത്തി വിവാദത്തില്‍ എത്തിയ കോടിയേറിക്ക് ഉര്‍വ്വശി ശാപം പോലെ ഏലസ് വിവാദം ഗുണത്തിലേ കലാശിക്കൂ എന്നാശ്വസിക്കാം. കാരണം മുഖ്യനോടുള്ള അതൃപ്തിയാണ് കൊലവിളിയിലൂടെ കോടിയേരി പുറത്തുവിട്ടതെന്ന തരത്തില്‍ വ്യാഖ്യാനം എത്തുമ്പോളാണ് പുതിയ വിവാദം.
https://www.facebook.com/Malayalivartha






















