മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവാകുന്നത് സന്തോഷത്തോടെയെന്ന് ഗീതാ ഗോപിനാഥ്

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കുന്നത് സന്തോഷത്തോടെയെന്ന് ഗീതാഗോപിനാഥ്.പ്രതിഫലം പറ്റാതെയുള്ള സേവനമാകും ഉണ്ടാകുകയെന്നും ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ തുടര്‍ന്നുകൊണ്ടാകും സ്ഥാനം വഹിക്കുകയെന്നും ഗീത ഗോപിനാഥ് വ്യക്തമാക്കി. കേരളത്തിലെ വകുപ്പ് അധ്യക്ഷന്‍ന്മാരെ രാജ്യാന്തര വിദഗ്ധരുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.
ഇടത്‌വിരുദ്ധ നിലപാടുള്ള ഇവരെ സാമ്പത്തിക ഉപദേഷ്ടാവാക്കുന്നതിന് എതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ ഭിന്നത നിലനില്‍ക്കുമ്പോഴും ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി ലഭിച്ചത് തന്റെ ഭാഗ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















