മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും ചുക്കാന്‍ പിടിച്ചു; വടകരയില്‍ റാഗിങ്ങിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 6 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

വടകരയില്‍ റാഗിങ്ങിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 6 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് അറസ്റ്റിലായത്.തോടന്നൂര്‍ കന്നിനട തയ്യുള്ളതില്‍ അസ്‌നാസ് ആണ് തൂങ്ങി മരിച്ചത്. ചേരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.
സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങില്‍ മനംനൊന്താണ് അസ്‌നാസ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെ ബാത്ത് റൂമിലാണ് ആസ്‌നാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ടാം വര്‍ഷ മൈക്രോബയോളജി വിദ്യാര്‍ത്ഥിനിയാണ് അസ്‌നാസ്. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിട്ടും കോളേജ് അതികൃതര്‍ നടപടി എടുത്തില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha





















