മൂവാറ്റുപുഴയില്‍ ആംബുലന്‍സിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. എം.സി റോഡില്‍ മീങ്കുന്നത്തിന് സമീപമാണ് അപകടം നടന്നത്. ഏറ്റുമാനൂര്‍ സ്വദേശി പി.ജെ. ജയിംസ് (72) മകള്‍ അമ്പിളി (40) എന്നിവരാണ് മരിച്ചത്. ഏതാണ്ട് പൂര്‍ണമായും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആറ് പേര്‍ ആംബുലന്‍സിലുണ്ടായിരുന്നു.
രണ്ടുപേരെ പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിച്ച ആംബുലന്‍സില്‍നിന്നു ഡ്രൈവര്‍ ചാടിയിറങ്ങി രണ്ടുപേരെ വലിച്ചു പുറത്തേക്കിട്ടു. വയനാട്ടില്‍ ബിസിനസ് സംബന്ധമായ ആവശ്യത്തിനുപോയ ജയിംസിനെ പനിയെത്തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അസുഖം മാറാതെവന്നതിനെത്തുടര്‍ന്ന് മകള്‍ അമ്ബിളിയും മകന്റെ ഭാര്യയുംകൂടി കല്‍പ്പറ്റയില്‍ച്ചെന്ന് ഇയാളെ കോട്ടയത്തേക്കു ചികില്‍സയ്ക്കായി കൊണ്ടുവരികയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha





















