ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ജിഷാ കൊലക്കേസില്‍ പ്രതിയായ അമീറുള്‍ ഇസ്ലാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റിമന്‍ഡ് കാലാവധി തീരുന്ന സാഹചര്യത്തിലാണ് ഇന്ന് എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കുന്നത്. അമീറിന്റെ റിമാന്‍ഡ് കാലാവധി കോടതി നീട്ടാനാണ് സാധ്യത.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളുമായി പോലീസ് മുന്നോട്ട് പോവുകയാണ്. ദളിത് പീഡന കുറ്റം ചുമത്തിയിരിക്കുന്നതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്ത് അറുപത് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതായുണ്ട്.
https://www.facebook.com/Malayalivartha





















