നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍... ഓടിക്കൊണ്ടിരുന്ന ആമ്പുലന്‍സിന് തീപിടിച്ച് തീഗോളമായി പുറത്തേക്കിറങ്ങിയ മനുഷ്യരുടെ ദയനീയ അവസ്ഥ

ഇന്നലെ മൂവാറ്റുപുഴയില്‍ ആംബുലന്‍സ് കത്തിയമര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍. മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. എം.സി റോഡില്‍ മീങ്കുന്നത്തിന് സമീപമാണ് അപകടം നടന്നത്. ഏറ്റുമാനൂര്‍ സ്വദേശി പി.ജെ. ജയിംസ് (72) മകള്‍ അമ്പിളി (40) എന്നിവരാണ് മരിച്ചത്. ഏതാണ്ട് പൂര്‍ണമായും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആറ് പേര്‍ ആംബുലന്‍സിലുണ്ടായിരുന്നു.
വയനാട്ടില്‍ ബിസിനസ് സംബന്ധമായ ആവശ്യത്തിനുപോയ ജയിംസിനെ പനിയെത്തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം മാറാതെവന്നതിനെത്തുടര്‍ന്ന് മകള്‍ അമ്പിളിയും മകന്റെ ഭാര്യയുംകൂടി കല്‍പ്പറ്റയില്‍ച്ചെന്ന് ഇയാളെ കോട്ടയത്തേക്കു ചികില്‍സയ്ക്കായി കൊണ്ടുവരികയായിരുന്നു.
കത്തിയെരിഞ്ഞ ആംബുലന്‍സില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടപ്പോഴും കണ്‍മുന്‍പില്‍ ഭര്‍തൃപിതാവും ഭര്‍തൃസഹോദരിയും കത്തിയെരിഞ്ഞതിന്റെ നടുക്കം വിട്ടുമാറാത്ത അവസ്ഥയിലാണ് ജോയ്‌സ്. രണ്ട് പേരെയും രക്ഷിക്കാനുള്ള ശ്രമങ്ങത്തിനിടെ അഗ്‌നിഗോളം അവരെ വിഴുങ്ങിയപ്പോള്‍ എന്തു ചെയ്യണമെന്നറായിയാതെ നോക്കി നില്‍ക്കാന്‍ മാത്രമേ സാധിച്ചുള്ളു.
അപകടം നടന്ന മീങ്കുന്നത്തിനു രണ്ടു കിലോമീറ്റര്‍ മുന്‍പ് ഈസ്റ്റ് മാറാടിയില്‍ ഇറങ്ങി ചായകുടിച്ചതാണ്. ഡ്രൈവര്‍ക്കൊപ്പം ജോയ്‌സ് മുന്‍സീറ്റിലായിരുന്നു. മീന്‍കുന്നമെത്താറായപ്പോള്‍ വെറുതെ പിന്നിലേക്കൊന്നു നോക്കി. ആംബുലന്‍സിനു പിന്നില്‍ മരുന്നുകള്‍ സൂക്ഷിച്ചിരുന്നിടത്തുനിന്നു പുക വരുന്നതാണു കണ്ടത്. നോക്കിനില്‍ക്കേ പുക ഉയര്‍ന്നു തുടങ്ങി. അയ്യോ തീയെന്നു ജോയ്‌സ് അലറിയപ്പോള്‍ ഡ്രൈവര്‍വര്‍ കൃഷ്ണദാസ് വാഹനം നിര്‍ത്തി. ഡോര്‍ തുറന്നു പുറത്തിറങ്ങിയ കൃഷ്ണദാസ് ജോയ്‌സിനെയും പുറത്തിറക്കി. പിന്നിലേക്കോടിയ ഇരുവരും ഡോര്‍ തുറക്കാന്‍ നടത്തിയ ശ്രമം ആദ്യം വിജയിച്ചില്ല. മെയില്‍ നഴ്‌സ് മെല്‍ബിന്‍ ആന്റണി അകത്തുനിന്നു കൂടി സഹായിച്ചതോടെ ഡോര്‍ തുറന്നു.
പുകപടലങ്ങള്‍ക്കിടയില്‍നിന്ന് ഹോം നഴ്‌സ് ലക്ഷ്മിയെ വലിച്ചു പുറത്തിറക്കി. മെല്‍ബിനും പുറത്തിറങ്ങി. അപ്പോഴേക്കും വാഹനം പുക കൊണ്ടു നിറഞ്ഞിരുന്നു. ലക്ഷ്മിയെ ഓടിക്കൂടിയ നാട്ടുകാര്‍ എടുത്തു സമീപത്തെ കടയ്ക്കു മുന്‍പിലേക്കു മാറ്റി. വാഹനത്തില്‍ ആളുണ്ടെന്നും രക്ഷിക്കണമെന്നും ജോയ്‌സ് അലമുറയിട്ടപ്പോഴേക്കും ആംബുലന്‍സ് തനിയെ മുന്നോട്ടുരുണ്ടു തുടങ്ങിയിരുന്നു.
ഇതിനിടെ അമ്പിളിയുടെ കത്തിക്കരിഞ്ഞ ശരീരം പിന്നിലെ തുറന്ന ഭാഗത്തുകൂടെ റോഡിലേക്കു വീണു. കയറ്റത്തില്‍ നിന്ന ആംബുലന്‍സില്‍നിന്നു തീ ഉയര്‍ന്നു തുടങ്ങി. അഞ്ചു മിനിറ്റ് നിന്നു കത്തിയ ആംബുലന്‍സ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അപ്പോള്‍ ജയിംസ് മാത്രമായിരുന്നു അകത്തുണ്ടായിരുന്നത്. ആംബുലന്‍സിന്റെ പിന്‍ ഡോര്‍ തുറക്കുന്നതിനിടെ മുഖത്തു പരുക്കേറ്റ ജോയ്‌സിനെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നല്‍കിയശേഷം ബന്ധുക്കളെത്തി കോട്ടയത്തേക്കു കൊണ്ടുപോയി.
അമിത വേഗമൊന്നുമില്ലാതെ എത്തിയ ആംബുലന്‍സ് വളവിനു സമീപം വേഗത കുറച്ച് ഡ്രൈവര്‍വര്‍ ഓടി പുറത്തേക്കിറങ്ങി പുറകിലെ വാതില്‍ തുറന്ന് യാത്രക്കാരെ പിടിച്ചു വലിച്ച് പുറത്തേക്കിറക്കുന്നത് കണ്ട അയല്‍വാസിയായ ജോസഫ് യാത്രക്കാര്‍ തമ്മിലുള്ള തര്‍ക്കമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ആംബുലന്‍സില്‍ നിന്നും പുക ഉയരുന്നതാണ് പിന്നെ കണ്ടത് ഉരുണ്ടു നീങ്ങിയ അംബലുന്‍സ് നിമിഷങ്ങള്‍ക്കകം ഉഗ്രസ്‌ഫോടനത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടയില്‍ ആംബുലന്‍സില്‍ നിന്നും തീനാളങ്ങള്‍ വിഴുങ്ങിയ ഒരു ശരീരം താഴേക്കു പതിക്കുന്നതും ജോസഫ് കണ്ടു. എല്ലാം അഞ്ചു മിനിറ്റിനുള്ളില്‍ കഴിഞ്ഞു.
അപകടവാര്‍ത്തയറിഞ്ഞെത്തിയവര്‍ക്കാര്‍ക്കും എന്താണ് സംഭവിച്ചതെന്ന് ആദ്യമൊന്നും മനസ്സിലായില്ല. വാഹനത്തില്‍ ആരെങ്കിലുമുണ്ടോയെന്നും അറിയില്ലായിരുന്നു. വാഹനത്തില്‍നിന്നു ഡ്രൈവര്‍വറും മറ്റുള്ളവരുമിറങ്ങി ബഹളം വച്ചതോടെ അകത്തിനി ആരും ഉണ്ടാകില്ലെന്നു നാട്ടുകാര്‍ കരുതി. എന്നാല്‍, രക്ഷപ്പെട്ടവര്‍ സമീപത്തെ കടയിലേക്ക് ഓടിയെത്തി നിലവിളിച്ചപ്പോഴാണ് അകത്ത് വേറെയും ആളുണ്ടെന്നു തിരിച്ചറിഞ്ഞത്. അപ്പോഴേക്കും വാഹനം മുന്നോട്ട് നീങ്ങുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. ആംബുലന്‍സിന്റെ ഭാഗങ്ങള്‍ ചുറ്റും ചിതറിത്തെറിച്ചു. തകിട് ഭാഗങ്ങള്‍ 100 മീറ്റര്‍ അകലെയുള്ളതെങ്ങിന്‍ കൈ പോലും തകര്‍ത്താണു താഴേക്കു പതിച്ചത്.
അഗ്‌നിശമനസേനയെത്തി തീയണച്ചതോടെയാണ് അപകടം നടന്നിടത്തേക്കു പോകാന്‍ ഉദ്യോഗസ്ഥര്‍ക്കു പോലും ധൈര്യമുണ്ടായത്. ആംബുലന്‍സിനുള്ളില്‍ രണ്ടുപേരുണ്ടെന്നു മനസ്സിലാകുന്നത് ഡ്രൈവര്‍വര്‍ കൃഷ്ണദാസ് പറയുമ്പോഴായിരുന്നു. ആംബുലന്‍സിലും റോഡിലുമായി കിടന്നിരുന്ന മൃതദേഹങ്ങള്‍ ആരുടേതാണെന്നു പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
https://www.facebook.com/Malayalivartha





















