'മൈക്രോഫിനാന്‍സ് വെള്ളാപ്പള്ളിയുടെ കണ്ടുപിടുത്തമല്ലെന്ന് സൈബര്‍ സേന; ലക്ഷ്യം മുഖം രക്ഷിക്കല്‍

മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ പ്രതിരോധത്തിലായ എസ്.എന്‍.ഡി.പി യോഗം നേതൃത്വം സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടെ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. യോഗത്തിനു കീഴിലെ സൈബര്‍ സേനയാണ് കാമ്പയില്‍ ഏറ്റെടുത്തിരിക്കുന്നത്.
മൈക്രോഫിനാന്‍സ് എന്ന പദ്ധതി യോഗത്തിന്റെ കണ്ടുപിടുത്തമല്ലെ'ന്ന് പറഞ്ഞുകൊണ്ടാണ് ഇതുസംബന്ധിച്ച് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റ് തുടങ്ങുന്നത്. ലാറ്റിനമേരിക്കന്‍ നാടുകളില്‍, 1800 കളില്‍ ചെറിയ സമ്പാദ്യ പദ്ധതി എന്ന രീതിയില്‍ കര്‍ഷകര്‍ക്കും ചെറുകിട കുടില്‍വ്യവസായ സംരംഭകര്‍ക്കുമിടയില്‍ വായ്പാ പദ്ധതിയിലൂടെ മുന്നേറിയ മഹദ് സംരംഭമായിരുന്നു ഇത്. രണ്ടാം ലോകയുദ്ധ കാലഘട്ടങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും പരിഹരിച്ചത് ഈ പദ്ധതിയായിരുന്നു, 1983ല്‍ മുഹമ്മദ് യൂനുസ് എന്ന സാമ്പത്തിക വിദഗ്ധന്‍ ബംാദേശില് നടപ്പാക്കിയ സംരംഭമാണ് പിന്നീട് പടര്‍ന്നുപന്തലിച്ച് ഇന്നത്തെ മൈക്രോഫിനാന്‍സ് പദ്ധതിയായത് എന്നിങ്ങനെ നീളുന്നു ഇതിനുള്ള വിശദീകരണങ്ങള്‍.എന്നാല്‍, പ്രവര്‍ത്തകര്‍ക്കിടയില്‍ ഉള്‍പ്പെടെ ഇപ്പോഴുള്ള പ്രതികരണം മൈക്രോഫിനാന്‍സ് പദ്ധതിയുടെ ഉപജ്ഞാതാവ് വെള്ളാപ്പള്ളിയാണ് എന്ന രീതിയിലാണ്.
വായ്പ അടച്ചയാള്‍ തിരിച്ചടച്ചില്ലെങ്കില്‍ ബാങ്ക് പ്രസിഡന്റോ സെക്രട്ടറിയോ ഭരണസമിതിയോ ആണ് കുറ്റക്കാരാണെന്ന് പറഞ്ഞ് അവരെ ശിക്ഷിക്കാന്‍ കഴിയുമോ എന്നും സൈബര്‍ സേന ചോദിക്കുന്നു. വെള്ളാപ്പള്ളി നടേശന്‍ നയിച്ച സമത്വ മുന്നേറ്റയാത്രയുടെ സമയത്തും സൈബൈര്‍ സേന സജീവമായിരുന്നു.
https://www.facebook.com/Malayalivartha





















