ആട് ആന്റണിക്ക് വധശിക്ഷ നല്‍കേണ്ടെന്ന് പ്രോസിക്യൂഷന്‍; മോഷണമുതലില്‍ നിന്ന് നഷ്ടപരിഹാരം വേണ്ടെന്ന് മണിയന്‍പിള്ളയുടെ കുടുംബം

പാരിപ്പള്ളി പോലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയുടെ ശിക്ഷാവിധിയില്‍ വാദം തുടങ്ങി. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. ആട് ആന്റണിക്ക് വധശിക്ഷയില്‍ കുറഞ്ഞ കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യുഷന്‍ വാദിച്ചു. മണിയന്‍പിള്ളയുടെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങിനല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, ആട് ആന്റണിയുടെ സ്വത്ത് മോഷണമുതല്‍ ആയതിനാല്‍ ആ പണം നഷ്ടപരിഹാരമായി വേണ്ടെന്നും മണിയന്‍പിള്ളയുടെ കുടുംബവും കോടതിയില്‍ വ്യക്തമാക്കി. കേസില്‍ ആട് ആന്റണി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തി. എന്നാല്‍ ശിക്ഷാവിധിയെ കുറിച്ച് പ്രതികരണം തേടിയ കോടതിയോട് താന്‍ നിരപരാധിയാണെന്നായിരുന്നു ആട് ആന്റണിയുടെ മറുപടി.
https://www.facebook.com/Malayalivartha





















