ജിഷ കൊലക്കേസ്: അമീറുള്‍ ഇസ്ലാമിന് കഞ്ചാവ് പൊതി കൈമാറാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി

കോടതി വളപ്പില്‍ വച്ച് പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന് കഞ്ചാവ് പൊതി കൈമാറാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. അമീറുളിനെ എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കി പുറത്തിറക്കിയപ്പോഴായിരുന്നു ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരാള്‍ പ്രതിയ്ക്ക് കഞ്ചാവ് പൊതി കൈമാറാന്‍ ശ്രമിച്ചത്.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പോലീസ് തൊണ്ടിയോടെ ഇയാളെ പിടികൂടി. ഇതിനിടെ ഇയാള്‍ പോലീസുകാരുടെ കാലുപിടിച്ച് കരയുകയും കുതറിയോടാന്‍ ശ്രമിക്കുകയും ചെയ്തു.
റിമാന്റ് കാലാവധി തീരുന്ന സാഹചര്യത്തിലാണ് അമീറുളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
https://www.facebook.com/Malayalivartha





















