മൂന്നാറില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 12 ഹോട്ടലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

മൂന്നാറില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ജില്ലാ ടൂറിസം വകുപ്പിന്റെ ഉള്‍പ്പെടെയുള്ള 12 ഹോട്ടലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു. ഇന്നലെ രാവിലെ മുതല്‍ വിവിധ ഹോട്ടലുകളില്‍ അധികൃതര്‍ പരിശോധന നടത്തി.
നടപടിയെടുത്ത ഹോട്ടലുകളുടെ കൂട്ടത്തില്‍ ഡി.ടി.പി.സിയുടെ ഹോട്ടലും ഉള്‍പ്പെടുന്നു. ടൗണിലും മൂന്നാര്‍ ട്യൂറിസത്തിന്റെ സമീപത്തുമുള്ള ഹോട്ടലുകളിലുമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മഹാറാണി, അന്നപൂര്‍ണി, ശ്രീനിവാസ്, ഡാഡി മമ്മി, ഡി.ടി.പി.സി. ടേക്ക് എ ബ്രേക്ക്, അമിനിറ്റി സെന്റര്‍ തുടങ്ങിയ ഹോട്ടലുടെ പ്രവര്‍ത്തനമാണ് ആരോഗ്യ വകുപ്പ് നിരോധിച്ചത്.
പരിശോധനയില്‍ ഏറെ പിഴവുകള്‍ കണ്ടതിനെത്തുടര്‍ന്നാണ് നടപടി. മിക്ക ഹോട്ടലുകളിലും പഴകിയ ഭക്ഷണവസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തു. നിയമാനുസൃതമല്ലാതെ ഭക്ഷണവസ്തുക്കള്‍ സൂക്ഷിക്കുന്നതും ആരോഗ്യത്തിന് അപകടകരമായ വിധത്തിലുള്ള ഭക്ഷണം ഹോട്ടലുകളില്‍ നിന്നും കണ്ടെടുത്തു.
വൃത്തിഹീനമായ അവസ്ഥയില്‍ ഹോട്ടലുകളില്‍ മാലിന്യം കണ്ടെടുത്തതും പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ കാരണമായി. 12 ഹോട്ടലുകള്‍ക്കെതിരേ നടപടി ലഭിച്ചതോടെ മൂന്നാറില്‍ മറ്റുള്ള ഹോട്ടലുകളിലും പരിശോധന നടത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പ്രവര്‍ത്തനം നിര്‍ത്തിവച്ച ഹോട്ടലുകളില്‍ നിര്‍ദേശാനുസരണമുള്ള മാറ്റങ്ങള്‍ വരുത്തി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ തുടര്‍ന്നു പ്രവര്‍ത്തിക്കാനാവൂ. ദേവികുളം മെഡിക്കല്‍ ഓഫീസര്‍ ഡോ.അര്‍ച്ചനയുടെ നേതൃത്വത്തില്‍ രാജന്‍ സി.പി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഉമേഷ്. വിനോദ്, സതീഷ്, രാജ്കുമാര്‍, ഹരികുമാര്‍, ശിവാനന്ദന്‍ തുടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha





















