ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു, യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ഇന്നു രാവിലെ 9.30 ഓടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന രണ്ടുപേരും അദ്ഭുതകരമായി രക്ഷപ്പെട്ടു. കാറില്‍നിന്നും തീ ഉയരുന്നതു ശ്രദ്ധയില്‍പ്പെട്ട ഉടന്‍ രണ്ടുപേരും കാര്‍ നിര്‍ത്തി പുറത്തേക്കോടുകയായിരുന്നു.
ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്നു അഗ്‌നിശമനസേനയെത്തി തീയണച്ചു. കാറിന്റെ പിന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. തിരുവനന്തപുരം സ്വദേശി രാജേഷിന്റേതാണ് കാര്‍. ഇയാളുടെ സുഹൃത്തുക്കളാണ് കാറിലുണ്ടായിരുന്നത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha





















