വിദേശ മലയാളികള്‍ക്ക് മലയാളിവാര്‍ത്താ ടീമില്‍ സഹകരിക്കാന്‍ അവസരം

വിവിധ പ്രവാസി അസോസിയേഷനുകളെയും, ഭാരവാഹികളെയും, പൊതുപ്രവര്‍ത്തകരെയും പത്രപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ളവരെയും സഹകരിപ്പിച്ചുകൊണ്ട് വിവിധ രാജ്യ എഡിഷനുകള്‍ തുടങ്ങുവാന്‍ മലയാളിവാര്‍ത്താ ടീം ഉദ്ദേശിക്കുന്നു.
അഞ്ചുവര്‍ഷങ്ങള്‍കൊണ്ട് ലോകമലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായ മലയാളിവാര്‍ത്ത കരുത്തുറ്റ ഉള്ളടക്കത്തോടെയും, കൂടുതല്‍ സാങ്കേതിക മികവോടെയും ഓഗസ്റ്റ് ഒന്നുമുതല്‍ പുതുമ കൈവരുത്തുകയാണ്. വിവിധ രാജ്യങ്ങളിലുള്ള പ്രവാസി മലയാളികളുടെയും, കൂട്ടായ്മകളുടെയും വിശേഷങ്ങള്‍ കൃത്യമായി അവതരിപ്പിക്കുന്ന എഡിഷനുകള്‍ ഏറെ പ്രതേ്യകതകളുള്ളതായിരിക്കും.
വാര്‍ത്താധിഷ്ഠിതമായ വിശകലനങ്ങളും, അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളും പ്രവാസികളെ പരിചയപ്പെടുത്തലും മലയാളിവാര്‍ത്ത ലക്ഷ്യമിടുന്നു. മലയാളിവാര്‍ത്തയോട് സഹകരിക്കാനും, വിവിധ രാജ്യങ്ങളെയും, പ്രൊവിന്‍സുകളെയും പ്രതിനിധീകരിക്കാനും ഇഷ്ടപ്പെടുന്ന പ്രവാസി മലയാളികളുടെ ഒരു ടീമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. പ്രവാസികള്‍ക്ക് വിവിധങ്ങളായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരുത്തമ സുഹൃത്തായിരിക്കും മലയാളിവാര്‍ത്ത.
കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി ഇ-മെയില്‍ ചെയ്യുമല്ലോ.
e-mail id: pravasimalayalivartha.com@gmail.com
https://www.facebook.com/Malayalivartha





















