അരുണ്‍കുമാറിനെതിരെ എഫ്‌ഐആര്‍, വിഎസ് സജീവരാഷ്ട്രീയം ഉപേക്ഷിച്ചേക്കും

മകന്‍ വിഎ അരുണ്‍കുമാറിനെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ ഉണ്ടാക്കുമെന്ന് വ്യക്തമായതോടെ സജീവ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ തയ്യാറെടുക്കുന്നു. ഭരണപരിഷ്‌ക്കാര കമ്മിറ്റി അധ്യക്ഷസ്ഥാനവും അദ്ദേഹം ഏറ്റെടുക്കില്ല, മകനെ രക്ഷിക്കണമെന്നും ഭാവിയില്‍ താന്‍ ഒരു ഉപദ്രവത്തിനും വരില്ലെന്നും ഇതിനകം അച്യുതാനന്ദന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ അറിയിച്ചതായാണ് സൂചന. എന്നാല്‍ യച്ചൂരി പറഞ്ഞിട്ടും പിണറായി വഴങ്ങുന്നില്ലത്രേ. വിജിലന്‍സിന്റെ കാര്യത്തില്‍ താന്‍ ഇടപെടില്ലെന്നാണ് പിണറായിയുടെ നിലപാട്.
ഒരു കാലത്ത് വിഎസിന്റെ വിശ്വസ്തനായിരുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് വിഎസിന്റെ മകനെതിരെ യുഡിഎഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയത്. പരാതിയില്‍മേല്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടി അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഐഎച്ച് ആര്‍ഡി ഡയറക്ടറായിരിക്കെ വിഎ അരുണ്‍കുമാര്‍ സുഖവാസകേന്ദ്രമായ മക്കാവു സന്ദര്‍ശിച്ചതിനെതിരെയാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സര്‍ക്കാര്‍ ചെലവില്‍ മക്കാവു സന്ദര്‍ശിക്കേണ്ട കാര്യമില്ല. വിജിലന്‍സ് എസ്പി അദ്ദേഹത്തിന്റെ ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തിയാണ് അരുണിനെ ചോദ്യം ചെയ്തത്. അരുണിന്റെ പേരില്‍ പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്ന് വിജിലന്‍സിന് ബോധ്യമായി കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരനെതിരെ വിഎസ് രംഗത്തെത്തിയതിനു പിന്നാലെയാണ് അരുണിനെ പിടികൂടി പിണറായി പകരം വീട്ടിയത്. എം കെ ദാമോദരന്‍ വരും ദിവസങ്ങളിലും വിഎസിനെതിരെ പരസ്യമായി രംഗത്തെത്തും. ഭാവിയില്‍ നിശ്ശബ്ദനാവാനായിരിക്കും വിഎസിന്റെ പദ്ധതി.
https://www.facebook.com/Malayalivartha





















