ലൗ ജിഹാദ് മതം അനുവദനീയമെന്നു ഖുറേഷിയുടെ മൊഴി : റിക്രൂട്ട്‌മെന്റ് മുംബൈയില്‍ വച്ച്; മൊഴികളില്‍ കൂടുതല്‍ അറസ്റ്റിന് അന്വേഷണ സംഘം: മതം മാറ്റല്‍ സംഘങ്ങള്‍ ഇപ്പോളും സജീവം

ഖുറേഷിയുടെ അറസ്റ്റ് ഐഎസ് ബന്ധത്തിന്റെ മുഖ്യകണ്ണികളിലേക്കെത്തിക്കുന്നു. ഐസിസിലേക്ക് മലയാളികളടക്കം 700 പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് അറസ്റ്റിലായ അര്‍ഷിദ് ഖുറേഷി. മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ വെച്ചാണ് മതപരിവര്‍ത്തനം നടത്തിയത്. രേഖകള്‍ തയ്യാറാക്കിയത് റിസ്വാന്‍ ആണെന്നും ഖുറേഷി മൊഴിയില്‍ പറയുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കാസര്‍കോട് നിന്ന് കാണാതായ അഷ്ഹാഖ് അടക്കം 3 പേര്‍ കൂടി കേസില്‍ പ്രതികളാകും. ഐസിസിസുമായി ബന്ധിപ്പിക്കുന്നതിന് ഇവരും പ്രവര്‍ത്തിച്ചതായാണ് വിവരം.
മതപരിവര്‍ത്തനത്തിന് ഖുറേഷി പണം വാങ്ങിയോ എന്ന കാര്യവും നിര്‍ബന്ധിത മതപരിവര്‍ത്തനമാണോ നടത്തിയതെന്നും തുടങ്ങിയ കാര്യങ്ങളാണ് പോലീസ് ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. മതംമാറ്റം നടത്തിയവരില്‍ മലയാളികളും ഉള്‍പ്പെടുന്നതായി സംശയിക്കുന്നു.
ഖുറേഷിയുടെ സുഹൃത്ത് റിസ്വാന്‍ ഖാനും കേസില്‍ അറസ്റ്റിലായിരുന്നു. റിസ്വാന്‍ ഖാന്‍ ഒട്ടേറെ പേരെ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിയ്ക്കുന്ന വിവരമെന്നും റിപ്പോര്‍ട്ടുണ്ട്.
മതപരിവര്‍ത്തനം നടത്തുന്നതിന് പ്രതിഫലമായി പണം നല്‍കുന്നുണ്ടോ എന്നും നല്‍കുന്നുണ്ടെങ്കില്‍ തന്നെ എവിടെ നിന്നാണ് വരുന്നത് എന്നും പോലീസ് പരിശോധിയ്ക്കുന്നുണ്ട്. ഈ പണം എന്ത് കാര്യത്തിനാണ് ചെലവഴിയ്ക്കുന്നതെന്നും അന്വേഷിയ്ക്കുന്നുണ്ട്. റിസ്വാന്റേയും ഖുറേഷിയുടേയും ബാങ്ക് അക്കൗണ്ടുകളും പരിശോധിയ്ക്കും
രാജ്യത്ത് ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നും മതപരിവര്‍ത്തനം നടത്തിയെത്തുന്നവരെയാണ് പ്രധാനമായും ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം.
അതേസമയം കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ ഖുറേഷിയും തയ്യാറായിട്ടില്ല. താന്‍ ആദ്യമായാണ് കേരളത്തില്‍ എത്തുന്നതെന്ന് ഖുറേഷി മൊഴി നല്‍കിയിട്ടുണ്ട്. ഐഎസ് ബന്ധം സംശയിക്കുന്ന 6 പേര്‍ക്കെതിരെ യുഎപിഎ ചുമത്തി. ഖുറേഷിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് സ്വദേശി അഷ്ഫാഖിനെയും പോലീസ് പ്രതിയാക്കും.
https://www.facebook.com/Malayalivartha





















