എട്ടാം ക്ലാസ്സുകാരന്‍ ഓടിച്ച ബൈക്ക് തട്ടി പത്തുവയസ്സുകാരന് ഗുരുതര പരുക്ക്

എട്ടാം ക്ലാസ്സുകാരന്‍ ഓടിച്ച ബൈക്ക് തട്ടി പത്തുവയസ്സുകാരന് ഗുരുതര പരുക്ക്. മലപ്പുറം നഗരസഭയ്ക്ക് അടുത്തുള്ള സര്‍ക്കാര്‍ സ്‌കുളിന് മുമ്പിലാണ് സംഭവം. അമീര്‍ എന്ന അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്കാണ് ഗുരുതരമായി പരുക്കേറ്റത്.
സ്‌കൂളിലെ ഉച്ചഭക്ഷണ സമയത്ത് സമീപത്തുള്ള ബന്ധുവിന്റെ വിട്ടിലെ ബൈക്ക് എടുത്ത് എട്ടാം ക്ലാസ്സുകാരന്‍ ഓടിക്കുകയായിരുന്നു. സ്‌കൂളിന് മുമ്പിലുള്ള റോഡിലൂടെയായിരുന്നു ബൈക്ക് ഓടിച്ചത്. ഈ സമയം റോഡിലൂടെ നടന്നുപോവുകയായിരുന്നു അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
െൈബക്കിന്റെ ഹാന്‍ഡില്‍ തലയ്ക്ക് തട്ടി അമീര്‍ റോഡിലേക്ക് വീഴുകയായിരുന്നു. ഉടനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും അമീറിനെ മാറ്റി.
https://www.facebook.com/Malayalivartha





















