സ്‌റ്റേറ്റ് കാര്‍ 1,2,3... ഇല്ലാതാകുന്നു; ഇനി മോട്ടോര്‍ വാഹന നിയമപ്രകാരം അനുവദിച്ച രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കും

മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങള്‍ക്കു മോട്ടോര്‍ വാഹന നിയമപ്രകാരം അനുവദിച്ച രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാതെ യാത്ര ചെയ്യുന്ന രീതി അവസാനിക്കുന്നു. നമ്പര്‍ പ്ലേറ്റുകള്‍ മറച്ചു വച്ചു പ്രത്യേക നമ്പര്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന കീഴ്‌വഴക്കം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്.പകരം സംസ്ഥാനത്തിന്റെ ഔദ്യോഗിക മുദ്രയും രജിസ്‌ട്രേഷന്‍ നമ്പരും പ്രദര്‍ശിപ്പിക്കും.
നമ്പര്‍ പ്ലേറ്റിന്റെ പുതിയ രൂപകല്‍പന തയാറാക്കാന്‍ ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് കുറിപ്പ് നല്‍കി. പുതിയ രൂപകല്‍പന പ്രകാരം മന്ത്രിവാഹനങ്ങളിലെ ഒന്ന്, രണ്ട്, മൂന്ന് തുടങ്ങിയ നമ്പറുകളും അപ്രത്യക്ഷമായേക്കും. ഈ നമ്പറുകള്‍ മാറ്റുന്നതോടെ മന്ത്രിസഭയിലെ മൂപ്പ്-ഇളമ തര്‍ക്കവും ഇല്ലാതാകും. ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയുടെയും നിയമ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ മാനിച്ചാണ് നടപടി. അതേസമയം ഐഎഎസുകാരുടെ വാഹനത്തിലെ അനധികൃത കൊടി മാറ്റുന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല.
നരേന്ദ്ര മോദിയുടെയും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെയും വാഹനങ്ങളില്‍ പ്രത്യേക നമ്പരുകള്‍ ഇല്ല. കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറും ദേശീയ പതാകയും മാത്രമാണു പ്രധാനമന്ത്രിയുടെ വാഹനത്തിനു മുന്നിലുള്ളത്. ജയലളിതയുടെ വാഹനത്തിലും ഇങ്ങനെ തന്നെ. ഇതു മാതൃകയാക്കിയായിരിക്കും കേരളത്തില്‍ മന്ത്രിമാരുടെ വാഹനങ്ങളിലും പുതിയ നമ്പര്‍ പ്ലേറ്റ് രൂപകല്‍പ്പന.
https://www.facebook.com/Malayalivartha





















