അഖിലേന്ത്യാതലത്തില്‍ വെള്ളിയാഴ്ച ബാങ്ക് പണിമുടക്ക്

ബാങ്കിംഗ് മേഖലയിലെ പരിഷ്‌കരണങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു വെള്ളിയാഴ്ച ബാങ്ക് യൂണിയനുകളുടെ ഐക്യവേദി അഖിലേന്ത്യാ തലത്തില്‍ പണിമുടക്കും. 10 ലക്ഷത്തില്‍പ്പരം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും.
പൊതുമേഖലാ ബാങ്കിംഗ് സംവിധാനത്തെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്ക്.
https://www.facebook.com/Malayalivartha





















