ജപ്തി ചെയ്യാനായി സംഘമെത്തിയപ്പോള്‍ മൂന്നംഗ സംഘം നെട്ടോട്ടമായി, അമ്മയുടെ ചികിത്സക്കായി സഹകരണ ബാങ്കില്‍നിന്നെടുത്ത വായ്പ കുടിശിക അടച്ചുതീര്‍ക്കാത്തതിനാല്‍ വീട് ജപ്തി ചെയ്തു

സഹകരണ ബാങ്കില്‍നിന്നു 2007ല്‍ അമ്മ മറിയത്തിന്റെ ചികില്‍സയ്ക്കായി 18000 രൂപ വായ്പയെടുത്തത്തിന്റെ കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ കഴിയാതെ വന്നതോടെ വീട് ജപ്തി ചെയ്തതിനാല്‍ വീട് വിട്ടിറങ്ങേണ്ടി വന്നത് കൂലി വേല ചെയ്തു കുടുംബം പോറ്റാന്‍ പോലും കഴിവില്ലാതിരുന്ന മൂന്നു വിധവകള്‍. അമ്മമ്മയുടെ ചികിത്സക്കായി മുഴുവന്‍ തുകയോ ചിലവഴിച്ചെങ്കിലും അടുത്ത വര്‍ഷം അമ്മയും അച്ഛനും മരിച്ചതിനെ തുടര്‍ന്ന് ആണ്‍ തുണയില്ലാതെ ജീവിച്ചു വരികയായിരുന്നു കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം സെന്റ് തോമസ് പള്ളിക്കു സമീപം കോളനിയില്‍ താമസിക്കുന്ന കുര്യാപ്പിള്ളി പരേതനായ റാഫേലിന്റെ മക്കളായ സില്‍വി (40), റോസിലി (58), ലീന (40) എന്നിവര്‍.
സ്വന്തമായി അകെ ഉണ്ടായിരുന്ന മൂന്നു സെന്റ് സ്ഥലവും വീടും ജപ്തിയെ തുടര്‍ന്ന് നഷ്ടപ്പെട്ടു റോഡിലേക്കിറങ്ങേണ്ടി വരികയായിരുന്നു. വിധവകളായ മൂന്നു സ്ത്രീകള്‍ വിവിധ സ്ഥലങ്ങളില്‍ കൂലിവേല ചെയ്തു ജീവിതം മുന്നോട്ടുനീക്കി. വീട്ടുചെലവുപോലും എത്തിക്കാനാകാത്ത ദുരിതത്തിനിടയില്‍ ബാങ്കില്‍ പണം തിരിച്ചടയ്ക്കാനായില്ല. സില്‍വിയും റോസിലിയും അസുഖബാധിതരായതോടെ കൂലിപ്പണിക്കുപോലും പോകാന്‍ കഴിയാതായി. ഇതോടെ കുടുംബം നരകയാതനയിലായി. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ സഹകരണ ബാങ്ക് കേസ് നല്‍കി. കുടിശിക പൂര്‍ണമായും അടയ്ക്കാന്‍ ഒട്ടേറെ തവണ സമയം നല്‍കിയെങ്കിലും സ്ഥിരവരുമാനമില്ലാത്ത കുടുംബത്തിന് അടയ്ക്കാനായില്ല.
ഇളയ സഹോദരി ലീന വിദേശത്തു വീട്ടുജോലിക്കു പോയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. വിദ്യാര്‍ഥികളായ മക്കളെ മറ്റു ബന്ധുവീടുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്. വിവരം അറിഞ്ഞു വി.ആര്‍.സുനില്‍ കുമാര്‍ എംഎല്‍എ സ്ഥലത്തെത്തി ബാങ്ക് പ്രതിനിധികളും അഭിഭാഷകരുമായി ചര്‍ച്ച നടത്തി പ്രശ്‌നം ഇന്നു പരിഹരിക്കാനാകുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. താമസസൗകര്യം ലഭിക്കാത്തതിനാല്‍ രാത്രി ഒന്‍പതു വരെ റോഡില്‍തന്നെ ഇരിക്കുകയായിരുന്നു കുടുംബം.
https://www.facebook.com/Malayalivartha