വിമാനത്തില്‍ എഴുന്നേറ്റുനിന്ന് യാത്രക്കാരന്റെ ഐഎസ് അനുകൂല പ്രസംഗം; ദുബായ് കോഴിക്കോട് ഇന്‍ഡിഗോ വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി

വിമാനം യാത്രപുറപ്പെട്ടതിനുപിന്നാലെ വിമാനത്തില്‍ എഴുന്നേറ്റുനിന്ന് യാത്രക്കാരന്‍ ഐസിസ് അനുകൂല പ്രസംഗം നടത്തിയതോടെ ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കു പറന്ന ഇന്‍ഡിഗോ വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി. പ്രസംഗിച്ചയാളെ യാത്രക്കാരും വിമാന അധികൃതരും ചേര്‍ന്ന് കീഴടക്കി മുംബൈ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
ഇന്നുരാവിലെ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് കരിപ്പൂരിലേക്ക് യാത്രതിരിച്ച ദുബായ്‌കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ഇയാള്‍ മലയാളികളാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സിഐഎസ്എഫിന്റെ കസ്റ്റഡിയിലുള്ള ഇയാളെ മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡിന് കൈ്മാറിയിട്ടുണ്ട്. ഇവര്‍ ഇയാളെ വിശദമായി ചോദ്യംചെയ്തുവരിയാണ്.
ദുബായില്‍ നിന്ന് വിമാനം പുറപ്പെട്ട് അരമണിക്കൂറിനകം ഒരു യാത്രക്കാരന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് നിന്ന് ഐസിസ് അനുകൂല പ്രസംഗം ആരംഭിക്കുകയായിരുന്നു. ആദ്യമൊന്നും യാത്രക്കാര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. പിന്നീട് പ്രസംഗം ഭീകരപ്രവര്‍ത്തനത്തെപ്പറ്റിയെല്ലാമായി പുരോഗമിച്ചതോടെ സഹയാത്രികര്‍ ഇടപെട്ടു. ഇസ്ലാമിക് നിയമങ്ങള്‍ പറഞ്ഞുതുടങ്ങിയായിരുന്നു പ്രസംഗത്തിന്റെ തുടക്കം.പിന്നീട് അത് ഐസിസിനെ പറ്റിയും ഭീകരതെ പറ്റിയുമെല്ലാമായതോടെയാണ് ക്യാബിന്‍ ക്രൂവും യാത്രക്കാരും ഇടപെട്ടത്.
വിമാനത്തിലെ സുരക്ഷാജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇയാളോട് ഇരിക്കാനും പ്രസംഗം നിര്‍ത്താനും ആവശ്യപ്പെട്ടെങ്കിലും കേട്ടില്ല. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്‌പ്പെടുത്തി യാത്രക്കാരുടെ സമീപത്തുനിന്ന് മാറ്റി ഇരുത്തി കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു. ക്യാബിന്‍ ക്രൂ ഇയാളെ തടയാന്‍ ശ്രമിച്ചപ്പോള്‍ ആക്രമണത്തിന് മുതിര്‍ന്ന ഇയാളെ യാത്രക്കാരും ചേര്‍ന്നാണ് നിയന്ത്രണത്തിലാക്കിയത്.
ഇത്തരം സന്ദര്‍ഭങ്ങളുണ്ടായാല്‍ എറ്റവുമടുത്ത എയര്‍പോര്‍ട്ടില്‍ ഇറക്കണമെന്ന അന്താരാഷ്ട്ര ചട്ടപ്രകാരമാണ് വിമാനം അടിയന്തിരമായി മുംബൈ എയര്‍പോര്‍ട്ടില്‍ ഇറക്കിയത്. തുടര്‍ന്ന് എയര്‍പോര്‍ട്ടിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിന് കൈമാറുകയായിരുന്നു. വിമാനത്തില്‍ ഭീകരാക്രമണമുണ്ടാകുമോ എന്ന ആശങ്കയോടെയായിരുന്നു പിന്നീടുള്ള യാത്ര. ഇയാളുടെ കൂട്ടാളികള്‍ വിമാനത്തിലുണ്ടോയെന്നും സംശയമുയര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരാകുകയും ചെയ്തു.
https://www.facebook.com/Malayalivartha