പഴങ്കഞ്ഞിയുടെ പേരില്‍ തന്നെ പഴക്കമുള്ളപ്പോള്‍ എങ്ങനെ ലൈസന്‍സ് നല്‍കാനാകും ? കുടം നിറയെ സ്‌നേഹവുമായി മലയാളിത്തം തുളുമ്പുന്ന പഴംകഞ്ഞി നല്‍കിയിരുന്ന അമ്മച്ചിക്കട പൂട്ടിച്ചു

ഇവിടെ പറയാന്‍ പോകുന്ന കാര്യം ഒരു സംഭരകനെ നമ്മുടെ നിയമവും ഉദ്യോഗസ്ഥരും വലക്കുന്ന കലാപരിപാടിയെ കുറിച്ചാണ് . സംഭവം നമ്മുടെ പത്തനംതിട്ട ജില്ലയില്‍ അടൂര്‍ എന്ന സ്ഥലത്താണ്. ഈ അടുത്ത കാലത്തു സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാ വിഷയമായ ഒരു കടയുണ്ട് , അമ്മച്ചിക്കട . അവിടെ വിളമ്പുന്നത് ബര്‍ഗറോ , പിസയോ , ഫാസ്റ്റ് ഫുഡോ ഒന്നും തന്നെയല്ല പിന്നെയോ ? ഒരു കുടം നിറയെ സ്‌നേഹവുമായി അമ്മച്ചിക്കടയില്‍ നിന്നും നിറഞ്ഞ കുടത്തില്‍ മലയാളിത്തം തുളുമ്പുന്ന പഴംകഞ്ഞി. അടൂര്‍ ബൈപാസിലാണ് നാടിനെ ഓര്‍മിപ്പിക്കുന്ന അമ്മച്ചിക്കടയും പഴംകഞ്ഞിയും.
നമ്മുടെ മുന്‍തലമുറ കഴിച്ചു ശീലിച്ച ആരോഗ്യ പരമായ ഒരു ഭക്ഷണം നമ്മുടെ സ്വന്തം പഴങ്കഞ്ഞി . തികച്ചും നാടന്‍ ഭക്ഷണം . സായിപ്പിന്റെ നാട്ടില്‍ വരെ നമ്മുടെ ഈ പഴങ്കഞ്ഞിയെയും അവയുടെ ഗുണങ്ങളെ പറ്റിയും പറഞ്ഞിരിക്കുന്നു . അങ്ങനെ ഉള്ള ഈ ഭക്ഷണം ,നമ്മുടെ പുതിയ തലമുറക്ക് പരിചിതമല്ലാത്ത പഴങ്കഞ്ഞി എന്ന ആരോഗ്യപരമായ ഭക്ഷണം അതിന്റെ ഉദ്ദേശ ശുദ്ധിയോടെ വിളമ്പിയ സ്ഥാപനം ആണ് അമ്മച്ചിക്കട.
അടൂരിലെ പെരിങ്ങനാട് എന്ന ദേശത്തെ ഒരു ഇടത്തരക്കാരന്‍ ആണ് ശ്രീ ബിനു മല്ലയില്‍ അദ്ദേഹം ആണ് ഈ പറഞ്ഞ അമ്മച്ചികടയുടെ ഉടമ . ഇന്നത്തെ ഫാസ്റ്റ് ഫുഡ് സമ്പ്രദായത്തെ മാറ്റി മറിച്ചു കൊണ്ടാണ് അമ്മച്ചിക്കട പ്രവര്‍ത്തനം തുടങ്ങിയത് . അമ്മച്ചിക്കടയില്‍ നല്ല നാടന്‍ പഴങ്കഞ്ഞി ആണ് മുഖ്യ ഭക്ഷണം, അതു കൂടാതെ കഞ്ഞിയും പയറും , കപ്പയും മീനും ഉണ്ട് .തലേന്ന് വെള്ളത്തില്‍ ഇട്ടു വെച്ചേക്കുന്ന ചോറും , നല്ല കട്ടി തൈരും , മുളക് ചമ്മന്തിയും , ഉണക്ക മീനും, തുടങ്ങിയ വിഭവങ്ങള്‍ കൂട്ടി ഒരു പിടിച്ചാല്‍ ഉള്ള കാര്യം പറയണ്ടല്ലോ.
അമ്മച്ചിക്കടയുടെ ഈ രുചി പെരുമ കെട്ടും കണ്ടും അറിഞ്ഞു കിലോമീറ്ററുകള്‍ താണ്ടി ആളുകള്‍ എത്തി തുടങ്ങി. പുതുതലമുറക്ക് അമ്മച്ചിക്കടയും പഴങ്കഞ്ഞിയും ഒരു പുതു അനുഭവമായി മാറി . സിനിമ നടന്‍മാര്‍ , രാഷ്ട്രീയക്കാര്‍ , ബിസിനസ്‌കാര്‍ ,സാധാരണക്കാര്‍ എന്ന് വേണ്ട എല്ലാവരും അമ്മച്ചിക്കടയുടെ നിത്യ സന്ദര്‍ശകര്‍ ആയി. അമ്മച്ചിക്കടയില്‍ നിന്നും കിട്ടുന്ന ലാഭത്തിന്റെ ഒരു പങ്ക് ബിനു മല്ലയില്‍ ജീവ കാരുണ്യങ്ങള്‍ക്കു വേണ്ടി മാറ്റി വെക്കാറുണ്ട്. എന്തിനു കുറച്ചു വിശന്ന് നടക്കുന്നവര്‍ക്ക് കാശും വാങ്ങാതെ ഭക്ഷണവും കൊടുത്തിരുന്നു.
നമ്മുടെ നാടിന് ഒരു സ്വഭാവം ഉണ്ടല്ലോ ? ഒരാള്‍ നന്നാവുന്നത് അത്ര സഹിക്കില്ല , നന്നാവാന്‍ സമ്മതിക്കില്ല
അമ്മച്ചിക്കടയെയും കടയുടെ വളര്‍ച്ചയെയും ആര്‍ക്കൊക്കെയോ പിടിക്കുന്നില്ല ,അല്ലെങ്കില്‍ ഈ കട അടച്ചു പൂട്ടിക്കുന്നതു ആരാണ് ? ആരാണ് ഇതിന് പിന്നില്‍ , ഫാസ്റ്റ് ഫുഡ് ഹോട്ടലുകാരൊ അതോ നമ്മുടെ രാഷ്ട്രീയ നേതാക്കളോ ? അറിയില്ല . എന്നാല്‍ ഒന്നറിയാം അമ്മച്ചിക്കട എന്ന ഭക്ഷണ ശാല ഇനി തുറക്കേണ്ട എന്നാണ് ?തുറക്കണ്ട എന്ന് പറയുന്നവര്‍ അവരുടെ ഉദ്ദേശം എന്താണ് . പഴങ്കഞ്ഞി എന്നത് വില്‍ക്കാന്‍ പറ്റാത്ത ഒരു ഭക്ഷണം ആണ് എന്നാണ് അധികാരികളുടെ ഭാഗം, അടുത്തിടെ ഒരു കടയില്‍ നിന്ന് മീന്‍ കടയില്‍ നിന്ന് പഴയ മീന്‍ അധികാരികള്‍ പിടിച്ചിരുന്നു, അപ്പോള്‍ പഴങ്കഞ്ഞിയും പഴയത് അല്ലെ അതെങ്ങനെ വില്‍ക്കാനാകും എന്നാണ് അധികാരികളുടെ വാദം. പഴങ്കഞ്ഞി ആഹാരമായി കണക്കാക്കാന്‍ പറ്റുന്ന ഒരു സാധനമല്ലെന്നും അതിന് ലൈസന്‍സ് തരാന് പറ്റില്ലെന്നുമാണ് അവരുടെ കണ്ട് പിടുത്തം.
നമ്മുടെ നാട്ടില്‍ പഴകിയ ഇറച്ചിയും ,മറ്റും യഥേഷ്ടം വിളമ്പുന്ന ഭക്ഷണ ശാലകള്‍ക്ക് ഒത്താശ ചെയ്യുന്ന അധികാരികള്‍ ഒരു വിഷവും വിളമ്പാത്ത അമ്മച്ചിക്കടയോട് ഇല്ലാത്ത മുട്ടാ തര്‍ക്കം പറഞ്ഞു അതങ്ങു അടപ്പിച്ചു. ഇതാണ് നമ്മുടെ നാട് . ഇതിനെതിരെ ശബ്ദം ഉയര്‍ത്തണം, ശക്തമായി പ്രതികരിക്കണം.
https://www.facebook.com/Malayalivartha






















