ഞൊടിയിടയിലുള്ള ബിസിനസ് സാമ്രാജ്യ വളര്‍ച്ച ഒടുവില്‍ മരണം തേടിയെത്തിയെതും തികച്ചും അപ്രതീക്ഷിതമായി: വിമാനത്തില്‍ കോഴിക്കോടിന് പോയ അമ്പിളിയെത്തേടി മരണം റോഡില്‍ കാത്തിരുന്നപോലെ

മൂവാറ്റുപുഴയില്‍ ആംബുലന്‍സ് പൊട്ടിത്തെറിച്ച് മരിച്ച അമ്പിളി ഷാജി കോവളത്തെ പ്രമുഖ ഫൈവ് സ്റ്റാര്‍ ഹോട്ടലുടമയുടെ ഭാര്യ. കോടികളുടെ ബിസിനസ് സാമ്രാജ്യമാണ് ഇവരുടെ. ഭര്‍ത്താവിനൊപ്പം അമ്പിളിയും ബിസിനസില്‍ സാന്നിധ്യമറിയിച്ചിരുന്നു. പൂവാറിലും ഇവര്‍ക്ക് റിസോര്‍ട്ടുണ്ട്. തോമസ് ഹോട്ടെല്‍ ഗ്രൂപ്പിന്റെ എംഡിയാണ് അമ്പിളിയുടെ ഭര്‍ത്താവ് ഷാജി തോമസ്. കോവളത്തെ ടര്‍ട്ടിലും പൂവാറിലെ എസ്തുറി ഐലന്റ് റിസോര്‍ട്ടുമാണ് ഈ ഗ്രൂപ്പിന്റെ പ്രധാന ഹോട്ടലുകള്‍.
അപകടത്തില്‍ മരിച്ച അമ്പിളിയുടെ അച്ഛന്‍ ഏറ്റുമാനൂര്‍ കട്ടച്ചിറ വരവുകാലായില്‍ ജെയിംസും ടൂറിസം മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. ചൊവ്വാഴ്ച രാത്രി 7.30ഓടെ എം.സി റോഡില്‍ മൂവാറ്റുപുഴകോട്ടയം റൂട്ടിലെ മീന്‍കുന്നം സാറ്റലൈറ്റിന് സമീപമായിരുന്നു അപകടം. വയനാട്, കല്‍പറ്റയില്‍നിന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് വരുകയായിരുന്ന ആംബുലന്‍സിനാണ് തീപിടിച്ചത്.
ബോംബെയിലെ കലാനി ഗ്രൂപ്പിന്റെ മദ്യത്തിന്റ വിദേശരാജ്യങ്ങളിലെയും മറ്റും ആദ്യകാല റെപ്രസന്റേറ്റീവായിരുന്ന ഷാജി പിന്നീട് അവരുടെ ഏജന്‍സി സ്വന്തമാക്കുകയായിരുന്നു. തൊണ്ണൂറുകളുടെ അവസാനം പൂവാറില്‍ റിസോര്‍ട്ട് ആരംഭിച്ചായിരുന്നു സംരംഭങ്ങളുടെ തുടക്കം. പിന്നീട് ബിസിനസ്സില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായത്. കോവളത്തെ ടര്‍ട്ടിലും പൂവാറിലെ എസ്തുറി ഐലന്റ് റിസോര്‍ട്ടുമാണ് പ്രധാന ഹോട്ടലുകള്‍.
പൂവാറിലെ വിനോദ സഞ്ചാരികളുടെ പ്രധാന റിസോര്‍ട്ടാണ് ഇവരുടെ ഉടമസ്ഥതയിലുള്ള എസ്ചുറി ഐലന്റ് റിസോര്‍ട്ട്. കോവളം ബീച്ചിലെ ടര്‍ട്ടിലും പ്രശസ്തമാണ്. ഇവര്‍ വയനാട്ടില്‍ റിസോര്‍ട്ട് നിര്‍മ്മാണത്തിലായിരുന്നു. ഇതിനായി ജെയിംസും വയനാട്ടിലെത്തി. ഇതിനിടെയാണ് ജെയിംസിന് പനി പിടിച്ചത്. ആദ്യം വയനാട്ടിലെ ആശുപത്രിയിലായിരുന്നു ചികില്‍സ. ഇതിനിടെ ന്യുമോണിയ പിടിപെട്ടും. ഇതോടെയാണ് കോട്ടയത്തേക്ക് കൊണ്ടു വന്നത്. ഇത് ദുരന്തത്തിലേക്കുള്ള യാത്രയുമായി. നാല്‍പ്പതുയഞ്ചുകാരിയായ അമ്പിളി കേന്ദ്രീയ വിദ്യാലയം സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു. അടൂരായിരുന്നു നിലവില്‍ ജോലി ചെയ്തിരുന്നത്. മുമ്പ് തിരുവനന്തപുരം കെവിയിലും അദ്ധ്യാപികയായിരുന്നു.
മൂവാറ്റുപുഴയിലേത് ആംബമ്പുലന്‍സിലുണ്ടായിരുന്ന ഓക്‌സിജന്‍ സിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് വഴിതെളിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം.അപകടസമയത്ത് വലിയ സ്‌ഫോടന ശമ്പ്ദം കേട്ടതായി പ്രദേശവാസികളില്‍ നിന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തീപിടുത്തത്തെത്തുടര്‍ന്ന് പൊട്ടിത്തെറിച്ച വാഹനത്തിന്റെ ഭാഗങ്ങള്‍ പതിച്ച് സമീപത്തെ ഏതാനും വീടുകള്‍ക്കും കേടുപാടുകള്‍ നേരിട്ടിട്ടുണ്ട്. നിമോണിയ ബാധിതനായ ജെയിസിനെ മാനന്തവാടിയിലെ ആശുപത്രിയില്‍ നിന്നും കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പൊട്ടിത്തെറിയോടെ ആംബുലന്‍സിന് തീപിടിച്ചത്.
കല്‍പറ്റയില്‍ നാട്ടുചികിത്സകനായിരുന്ന ജയിംസിനെ പനിബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ ത്തുടര്‍ന്ന് മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയില്‍നിന്ന് ചൊവ്വാഴ്ച ഉച്ചയോടെ ആംബുലന്‍സില്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു. കല്‍പറ്റ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഐ.സി.യു സൗകര്യമുള്ള ആംബുലന്‍സിലായിരുന്നു യാത്ര. ആംബുലന്‍സ് മൂവാറ്റുപുഴ മീന്‍കുന്നത്ത് എത്തിയപ്പോള്‍ രോഗി കിടക്കുന്ന ഭാഗത്തെ ഓക്‌സിന്‍ സിലിണ്ടറിന്റെ സമീപത്തുനിന്ന് തീയും പുകയും ഉയര്‍ന്നു. രോഗിക്കൊപ്പമുണ്ടായിരുന്ന മെയില്‍ നഴ്‌സ് മെല്‍വിന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് മുന്‍വശത്തെ വാതില്‍ വഴി പുറത്തുചാടി ഇതുവഴി ലക്ഷ്മിയെയും രക്ഷപ്പെടുത്തി. തീ ആളിപ്പടര്‍ന്ന് പെട്ടെന്ന് വാഹനം മുന്നോട്ടുകുതിച്ച് തൊട്ടടുത്ത പറമ്പിലേക്ക് മറിയുകയായിരുന്നു. ഉടന്‍ വന്‍ ശബ്ദത്തോടെ ആംബുലന്‍സ് പൊട്ടിത്തെറിച്ചു. ജയിംസും അമ്പിളിയും അവിടെവച്ചുതന്നെ മരിച്ചു.
കയറ്റം കയറുമ്പോഴാണ് ആംബുലന്‍സിനുള്ളില്‍ പൊട്ടിത്തെറി ശബ്ദം കേട്ടതെന്നും മുകളിലെത്തി വാഹനം നിര്‍ത്തി ഇതേക്കുറിച്ച് പരിശോധിക്കാമെന്നുമായിരുന്നു തന്റെ കണക്കുകൂട്ടലെന്നും ഇതിനിടയില്‍ പുറകില്‍ തീകണ്ടതിനാല്‍ എല്ലാം ധൈര്യവും കൈവിട്ടുപോയെന്നും പിന്നീട് കൂടെയുണ്ടായിരുന്നവരെ കഴിയുന്ന വിധത്തില്‍ രക്ഷിക്കാനായിരുന്നു താന്‍ ശ്രമിച്ചതെന്നുമാണ് കൃഷ്ണദാസ് നല്‍കുന്ന വിവരം. താന്‍ ഇറങ്ങിയ ഉടന്‍ പിന്നോട്ട് പോയ ആമ്പുലന്‍സ് നൂറ് മീറ്ററോളം അകലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്ക് മറിഞ്ഞ് മരത്തില്‍ തങ്ങിനിന്നെന്നും ഈ സമയം പത്തടി വരെ ഉയരത്തില്‍ തീആളിപ്പടര്‍ന്നും ഇയാള്‍ പൊലീസില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പൊട്ടിത്തെറിച്ചത് ഓക്‌സിജന്‍ സിലണ്ടര്‍ ആയിരിക്കാമെന്നും ഉള്ളില്‍ ഏസി ഓണായിരുന്നതിനാലായിരിക്കാം തീ എളുപ്പത്തില്‍ പടര്‍ന്നതെന്നുമാണ് അനുമാനം.
സംഭവം സംമ്പന്ധിച്ച് പൊലീസ് വിശദമായ തെളിവെടുപ്പിന് നീക്കം ആരംഭിച്ചിട്ടുണ്ട്. ആമ്പുലന്‍സ് പൂര്‍ണ്ണമായും കത്തിനശിച്ചു. സംഭവംകണ്ട് ഇതുവഴിയെത്തിയ വാഹനയാത്രികരാണ് പരിക്കേറ്റ ഹോംനേഴ്‌സ് ലക്ഷമിയെയും (56) ജെയിംസിന്റെ മകന്‍ അഭിലാഷിന്റെ ഭാര്യ ജോയ്‌സിനെയും( 42)മൂവാറ്റുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍പ്പെട്ട ആംബുലന്‍സിനു പിന്നാലെതന്നെ ജെയിംസിന്റെ സഹോദരന്‍ തോമാച്ചനും െ്രെഡവറും കാറില്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ ആംബുലന്‍സ് വേഗത്തിലായതിനാല്‍ ഇവര്‍ ഏറെ പിന്നിലായിപ്പോയി.
https://www.facebook.com/Malayalivartha






















