കോടതി പരിസരത്ത് മധ്യപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിന് കാരണമായ കൊച്ചിയിലെ സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ചതായി ദൃക്സാക്ഷി

കോടതി പരിസരത്ത് മധ്യപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിന് കാരണമായ കൊച്ചിയിലെ സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ചതായി ദൃക്സാക്ഷി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി. എംജി റൈഡില്‍ ഹോട്ടല്‍ നടത്തി വരുന്ന ഷാജിയാണ് ഹോട്ടലിലേക്ക് പച്ചക്കറി വാങ്ങുന്നതിനായി വൈകിട്ട് 6.30ഓടെ ഹോട്ടല്‍ അടച്ചു പോകുന്ന വഴിക്ക് യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിക്കുന്നത് കണ്ടത്.
യുവതി അലറി വിളിച്ചതിനെ തുടര്‍ന്നു ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടുന്നത് കണ്ടപ്പോള്‍ പിടിക്കാന്‍ ഷാജി ബൈക്കില്‍ പിറകെ പോയെപ്പോഴേക്കും ഓടിക്കൂടിയ ആളുകള്‍ ഇയാളെ പിടിക്കുകയായിരുന്നു. പത്തു മിനിട്ടിനുള്ളില്‍ പൊലീസ് സ്ഥലത്തെത്തി, മാഞ്ഞൂരാനെ കണ്ടപ്പോള്‍ സൗഹൃദഭാവത്തില്‍ സംസാരിക്കുകയും തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് പോവുകയും ചെയ്‌തെന്നു ഷാജി പറഞ്ഞു. ഇതാണ് നേരത്തെ സംഭവത്തെ കുറിച്ച പ്രതികരിക്കാതിരുന്നതെന്നും ഷാജി പറഞ്ഞു.
കഴിഞ്ഞ 14നു രാത്രി ഏഴോടെ എറണാകുളം കോണ്‍വന്റ് ജംക്ഷനു സമീപം ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത പരാതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് കേരളത്തിലെ ഹൈക്കോടതി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലായി അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഭവത്തെ തുടര്‍ന്ന് കോടതിയില്‍ മധ്യപ്രവര്‍ത്തകരുടെ മീഡിയ റൂം അടച്ചു പൂട്ടുകയും ചെയ്തിരുന്നു.
കടകംപള്ളി ഭൂമി തട്ടിപ്പു കേസിലെ സിബിഐ കുറ്റപത്രത്തിന്റെ പകര്‍പ്പെടുക്കാന്‍ കോടതിയിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ഇരുമ്പുദണ്ഡുകളും ട്യൂബ് ലൈറ്റുകളും ബീയര്‍ കുപ്പികളും കല്ലും വലിച്ചെറിഞ്ഞ അഭിഭാഷകര്‍ രണ്ടര മണിക്കൂറോളം കോടതി പരിസരം യുദ്ധക്കളമാക്കി. വന്‍ പൊലീസ് സന്നാഹത്തെ അവഗണിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ കാര്‍, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് ചാനലുകളുടെ ക്യാമറകള്‍ എന്നിവ തകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് സ്പ്രേയിം കോടതി നേരിട്ടിടപെടുകയും പ്രശ്‌നത്തില്‍ എത്രയും വേഗം പരിഹാരം കാണുവാനും സര്‍ക്കാരിനെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha






















