ഗീതാ ഗോപിനാഥിനെ കൊണ്ടുവന്നത് ജോണ്‍ബ്രിട്ടാസ്

ഗീതാ ഗോപിനാഥിനെ നിയമിച്ചത്മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് പദത്തിലൂടെ വിവാദ നായികയായ ഗീതാ ഗോപിനാഥിനെ കൊണ്ടുവന്നത് ജോണ്‍ബ്രിട്ടാസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവാണ് ബ്രിട്ടാസ്. കണ്ണൂര്‍ സ്വദേശിയായ ഗീത ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ്. നവലിബറല്‍ നയങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന സാമ്പത്തിക വിദഗ്ധയാണ് ഇവര്‍. സി.പി.എം കേന്ദ്രകമ്മിറ്റിയോ, പൊളിറ്റ്ബ്യൂറോയോ അറിയാതെയാണ് ഗീതയെ മുഖ്യമന്ത്രി നിയമിച്ചത്. ഇതിനെതിരെ ഇടത് സാമ്പത്തിക വിദഗ്ധനായ പ്രഭാത് പട്‌നായിക് അടക്കം രംഗത്ത് എത്തിയിട്ടുണ്ട്. നിയമനത്തിനെതിരെ പരസ്യമായല്ലെങ്കിലും സി.പി.ഐയും രംഗത്ത് എത്തിയിട്ടുണ്ട്.
ഇന്ത്യകണ്ടതില്‍ ഏറ്റവും മിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി, രാജ്യത്ത് ഒരു പ്രധാനമന്ത്രിയുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞത് മോദി അധികാരത്തിലെത്തിയ ശേഷമാണെന്നും ഗീതാ ഗോപിനാഥ് വെളിപ്പെടുത്തിയിരുന്നു. ഇങ്ങിനെ ഇടതുപക്ഷത്തിന്റെ ഐഡിയോളജിയുമായി ഒരുവിധത്തിലും പൊരുത്തപ്പെടാത്ത ഗീതയെ നിയമിച്ചത് എന്തിനാണെന്ന് സി.പി.എമ്മിനുള്ളിലും ഇടത് ബുദ്ധിജീവികള്‍ക്കിടയിലും ആശങ്കയുണ്ട്. പാര്‍ട്ടിയുമായി ആലോചിക്കാതെ ഇത്തരം തീരുമാനങ്ങള്‍ എടുത്തത് സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ചൊടിപ്പിച്ചിട്ടുണ്ട്. വി.എസ് അച്യുതാനന്ദനുമായി കോടിയേരി ഇക്കാര്യം സംസാരിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. എം.കെ ദാമോദരന്റെ നിയമനത്തില്‍ സ്വീകരിച്ച നിലപാട് ഈ വിഷയത്തിലും വി.എസ് എടുക്കുമെന്ന് ഉറപ്പാണ്.
പണമോ, മറ്റ് സൗകര്യങ്ങളോ ഇല്ലാതെയാണ് ഗീത സാമ്പത്തിക ഉപദേഷ്ടാവ് എന്ന സ്ഥാനം സ്വീകരിച്ചിരിക്കുന്നതെങ്കിലും പൊതുപരിപാടികളിലും മറ്റ് ചടങ്ങുകളിലും ഗീത പങ്കെടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എന്ന ടാഗ് ഉണ്ടാകും. ഇത് ഭരണത്തെ ബാധിക്കുമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നവഉദാരവല്‍ക്കരണ നയങ്ങളുടെ വക്താവായ ഗീതയുടെ പ്രസംഗങ്ങളും ലേഖനങ്ങളും പോലും ഭരണത്തിനെതിരെ തിരിയാന്‍ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും സഹായിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha






















