മകളുടെ കാമുകനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം; കൊട്ടാരക്കരയില്‍ അമ്മയെയും സഹോദരനെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെങ്കിലും പെണ്ണിന്റെ വീട്ടുകാര്‍ക്ക് ഇതെല്ലാം ഉണ്ട്. പഴയ പല്ലവിയാണ് എന്നാല്‍ അന്നത്തേപോലെ പേടിപ്പിക്കല്‍ ഇന്നില്ല അവസാനിപ്പിക്കല്‍ മാത്രമേ ഉള്ളൂ. മകളുടെ കാമുകനെ വാഹനമിടിപ്പിച്ചു കൊല്ലാന്‍ ശ്രമം. അപകടത്തില്‍ പരിക്കേറ്റ പോള്‍ മാത്യു എന്ന യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊട്ടാരക്കര ചെങ്ങമനാട് ഇന്നു രാവിലെയാണു സംഭവം. യുവാവിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കാമുകിയുടെ അമ്മയെയും സഹോദരനെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
കൊട്ടാരക്കര സ്വദേശി സൂസനും മകന്‍ അഭയ് യുമാണ് അറസ്റ്റിലായത്. രാവിലെ മകളുമായി കാമുകന്‍ ബൈക്കില്‍ പോകുന്നത് ഇവര്‍ കണ്ടിരുന്നു. തുടര്‍ന്ന് ഇരുവരും മകളെയും കാമുകനെയും പിന്തുടര്‍ന്നു. മകളെ കൊണ്ടുവിട്ടശേഷം കാമുകന്‍ തിരികെ എത്തിയപ്പോഴാണ് കാറിടിച്ചു കൊല്ലാന്‍ ശ്രമം നടത്തിയത്. കാറിടിപ്പിച്ചതിന് പിന്നാലെ നാട്ടുകാര്‍ ഇടപെട്ട് ഇരുവരെയും തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha






















