ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഒരു രൂപ നിരക്കില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ കൊച്ചി നഗരസഭയുടെ പദ്ധതി

നാല്പത്തിനാലു നദികളുള്ള ഈ കൊച്ചു കേരളത്തില്‍ ഒരു കുപ്പി വെള്ളത്തിന് കൊടുക്കേണ്ടി വരുന്ന വില ഒരു സാധാരണക്കാരന് താങ്ങാനാവുന്നതിനും അപ്പുറത്താണ്. വലിയ മുതല്‍ മുടക്കില്ലെങ്കിലും കുടിവെള്ളമായതിനാല്‍ ആവശ്യക്കാര്‍ വാങ്ങുമെന്നതു കൊണ്ട് വലിയ നഷ്ടവും കമ്പനികള്‍ക്ക് വരാറില്ല. ഒരു കുപ്പി വെള്ളത്തിന് ഇപ്പോള്‍ ഇരുപതു രൂപയോളം കൊടുക്കേണ്ട അവസ്ഥയാണ് ഇന്ന് ഓരോ മലയാളികള്‍ക്കുമുള്ളത് അതും 44 നദികളുള്ള ഈ കേരളത്തില്‍.
വലിയ വിലകൊടുക്കേണ്ടി വരുന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനൊരുങ്ങുകയാണ് കൊച്ചി നഗര സഭ. വിപണിയില്‍ ലഭ്യമായ വിലയേക്കാള്‍ കുറഞ്ഞ വിലക്ക് കുടിവെള്ളം വിതരണം ചെയ്യാനുള്ള പദ്ധതിയാണ് നഗരസഭക്ക് മുന്നിലുള്ളത്. കഴിഞ്ഞ മാസം ഫോര്‍ട്ട് കൊച്ചിയിലെ പാണ്ടിക്കുടിയിയില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് കമ്മീഷന്‍ ചെയ്തതോടെ ആവശ്യക്കാര്‍ കൂടിയത് കണക്കിലെടുത്താണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങുന്നത്. ആവശ്യത്തിനനുസരിച്ച് ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഒരു രൂപ നിരക്കില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാനുള്ള പദ്ധതിക്കാണ് നഗരസഭ തുടക്കം കുറിച്ചിട്ടുള്ളത്.
ധാരണ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്ന പ്ലാന്റ് കേരള സ്റ്റേറ്റ് വുമണ്‍സ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്. കുറഞ്ഞ വിലക്ക് വെള്ളം ലഭ്യമാക്കുന്നതിന് പുറമേ കുടുംബശ്രീ ജീവനക്കാര്‍ക്കുള്ള വരുമാനം മാര്‍ഗ്ഗം കൂടിയാണ് നഗരസഭയുടെ പദ്ധതി. പ്രതിദിനം 20 ലിറ്റര്‍ വരുന്ന 300 കുപ്പി വെള്ളമാണ് ഇപ്പോള്‍ പദ്ധതിയിലൂടെ ചെലവാകുന്നത്. ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ തികയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
https://www.facebook.com/Malayalivartha






















