സൈനികരുടെ ബന്ധുക്കളെ മതം മാറ്റുന്നു സൈന്യം അങ്കലാപ്പില്‍

സൈന്യത്തില്‍ ജോലി ചെയ്യുന്നവരുടെ ബന്ധുക്കളെ ഐഎസ് നോട്ടമിടുന്നതില്‍ ദുരൂഹത. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനിയും ഐഎസ് റിക്രൂട്ട്‌മെന്റില്‍ അകപ്പെടുകയും ചെയ്ത നിമിഷയുടെ സഹോദരന്‍ എന്‍ എസ്ജി കമാന്റന്റാണ്. മുംബൈ ആക്രമണ കേസിനെ തുടര്‍ന്ന് സൈന്യം നടത്തിയ ഓപ്പറേഷനില്‍ അദ്ദേഹം പങ്കാളിയായിരുന്നു എന്നാണ് സൂചന, അങ്ങനെയുള്ള ഒരാളുടെ സഹോദരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതിലുള്ള സംശയം തുടരവേയാണ് തിരുവനന്തപുരം പാങ്ങോട് സ്വദേശിനിയും ആര്‍മി ഉദ്യോഗസ്ഥയുമായ മിനിവിജയന്റെ മകള്‍ അപര്‍ണവിജയനെ മതം മാറ്റി തട്ടികൊണ്ടു പോയത്. അപര്‍ണ വിജയന്റെ പിതാവ് വിജയകുമാര്‍ മരിച്ചുപോയി. എറണാകുളത്ത് എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ് മിനിവിജയന്‍.
നിമിഷയ്ക്ക് പിന്നാലെ അപര്‍ണയെ കാണാതെ പോയതും മതംമാറ്റിച്ചതും അധികൃതരുടെ കണ്ണു തുറപ്പിച്ചിട്ടുണ്ട്. കാണാതെ പോകുന്നവരുടെ സൈനിക ബന്ധം യാദൃഷ്ചികമാണെന്ന് ഇന്ത്യന്‍ സൈന്യം കരുതുന്നില്ല. സൈനികരുടെ ബന്ധുക്കളെ കാണാതെ പോകുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ രഹസ്യാന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.
നിമിഷയുടെ സഹോദരന്റെ സൈനിക ബന്ധം പുറത്തു വിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര അട്ടിമറിക്കുള്ള സാധ്യതയാണോ നടക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്. സൈനികരുടെ ബന്ധുക്കളെ വശീകരിച്ച് വിവരങ്ങള്‍ കരസ്ഥമാക്കാനുള്ള അടവാണോ എന്നും സര്ക്കാരിനു സംശയമുണ്ട്.
മഞ്ചേരിയിലുള്ള സത്യസരണി ചാരിറ്റബിള്‍ ട്രസ്റ്റാണ് അപര്‍ണവിജയനെ മതം മാറ്റിച്ചത്. നിമിഷ എത്തിച്ചേര്‍ന്നതുംഇവിടെ തന്നെയാണ്. മനുഷ്യാവകാശ കമ്മീഷന്‍ സത്യസരണി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേര് ഔദ്യോഗികമായി പുറത്തു വിട്ടിരുന്നു.
https://www.facebook.com/Malayalivartha






















