'ഗീതോപദേശം' വേണ്ടെന്ന് വി.എസ്; കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായുള്ള ഗീതാഗോപിനാഥിന്റെ നിയമനത്തിനെതിരെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ് കേന്ദ്രനേതൃത്വത്തിന് കത്തുനല്‍കി.
ഗീതാ ഗോപിനാഥിന്റെ നിലപാടുകള്‍ പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമെന്നാണ് കത്തില്‍ പറയുന്നത്. നിയമനത്തിനെതിരെ സിപിഎമ്മില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നതിനിന്റെ പശ്ചാത്തലത്തിലാണ് വി.എസിന്റെ കത്ത്.
സാമൂഹിക ക്ഷേമ പദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം, സബ്‌സിഡി, തൊഴിലുറപ്പ് പദ്ധതികള്‍ നിയന്ത്രിക്കണം തുടങ്ങിയ വലത് സാമ്പത്തിക നിലപാടുകളോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടുള്ള നിലപാടുകളോട് ഗീതയ്ക്കുള്ള അനുഭാവമാണ് സിപിഎം ചൂണ്ടിക്കാട്ടിയിരുന്നത്. ഇതോടൊപ്പം, ഇടതുപക്ഷം ദേശീയ തലത്തില്‍ എതിര്‍ത്തിരുന്ന, ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞ മോദി സര്‍ക്കാര്‍ നിലപാടിനെ ഗീത പിന്തുണക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















