അപര്‍ണയെ കണ്ടെത്തിയത് മഞ്ചേരിയിലെ സത്യസരണയില്‍; നിരവധി പെണ്‍കുട്ടികളെ മതം മാറ്റിയതിന്റെ രേഖകള്‍ കണ്ടെത്തി; മകള്‍ രാജ്യം വിടുമെന്ന് കരസേന ഉദ്യോഗസ്ഥയായ അമ്മ

അപര്‍ണ ഐഎസില്‍ എത്തിയിട്ടില്ല എന്നാല്‍ രാജ്യം വിടാനൊരുങ്ങുന്നതിന്റെ സൂചനകള്‍ നല്‍കി പോലീസ്.
അപര്‍ണ ആയിഷയായതിന്റെ പിന്നിലെ അണിയറക്കളികളും പോലീസ് കണ്ടെത്തി. തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകള്‍ അപര്‍ണ വിജയന്‍ (21) എന്ന ആയിഷയെ മതപഠനകേന്ദ്രമായ സത്യസരണിയില്‍ നിന്ന് പൊലീസ് കണ്ടെത്തി. മകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന് ആരോപിച്ച് അപര്‍ണയുടെ മാതാവ് മിനി വിജയന്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയികുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മഞ്ചേരി സി.ഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം അപര്‍ണയെ കണ്ടെത്തിയത്.
മലപ്പുറം സ്വദേശി ആഷിഖുമായി അപര്‍ണയുടെ വിവാഹം മഞ്ചേരി നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും കണ്ടെടുത്തു. നിരവധി ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതംമാറിയതിന്റെ രേഖകളും പിടിച്ചെടുത്തു. മതപഠനത്തിനായാണ് പെണ്‍കുട്ടികളെ താമസിപ്പിച്ചിരിക്കുന്നതെന്നാണ് സത്യസരണി അധികൃതരുടെ വിശദീകരണം. സത്യസരണിയിലുള്ള എല്ലാവരുടെയും ചിത്രങ്ങളും മൊഴിയും മതപരിവര്‍ത്തനത്തിന്റെ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മതപരിവര്‍ത്തനത്തിനു ശേഷം ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്റെ ഉത്തരവിട്ടിരുന്നു.വിവാഹത്തിന് 15 ദിവസം മുമ്പ് എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി അപര്‍ണാ വിജയന്‍ (21) ഒളിച്ചോടിപ്പോയി മതം മാറിയ സംഭവത്തിലാണ് കമീഷന്റെ ഇടപെട്ടത്. ഓഗസ്റ്റ് 29ന് കമീഷന്‍ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.തിരുവനന്തപുരം സ്വദേശിനി നിമിഷയെ കടത്തിക്കൊണ്ടു പോയി മതം മാറ്റിയവര്‍ തന്റെ മകളെയും തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന് ആരോപിച്ച് പാങ്ങോട് സ്വദേശിനി ആര്‍മി ഉദ്യോഗസ്ഥയായ മിനി വിജയന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പരാതി പറയുന്നത് ഇങ്ങനെ: എറണാകുളം ജുവല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റില്‍ എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായിരുന്ന അപര്‍ണ വിജയന്‍ ചില കൂട്ടുകാരികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഹാസ്മിന്‍ എന്ന സ്ത്രീ നടത്തുന്ന ഹോസ്റ്റലിലേക്ക് താമസം മാറിയിരുന്നു. അപര്‍ണയുടെ വിവാഹം 2016 ഏപ്രില്‍ 11ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്.കോഴ്‌സ് കഴിഞ്ഞതിനെ തുടര്‍ന്ന് മാര്‍ച്ച് 30ന് മകളെ വിളിക്കാന്‍ അമ്മ ഹോസ്റ്റലില്‍ ചെന്നപ്പോള്‍ അപര്‍ണ എന്ന പേരിലൊരാള്‍ അവിടെ താമസിച്ചിട്ടില്ലെന്നറിഞ്ഞു. തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ അപര്‍ണ കോഴിക്കോടുള്ള ഒരു പള്ളിയിലുണ്ടെന്ന് വിവരം ലഭിച്ചു. തെര്‍ബിയത്ത് ഇസ്ലാംസഭ മുക്താര്‍ എന്ന പള്ളിയിലെ സിസി ടിവി ദൃശ്യത്തില്‍ അപര്‍ണയുടെ ചിത്രമുണ്ടെന്ന് സ്ഥിരീകരിച്ചു.
സുമയ്യ എന്ന സ്ത്രീയാണ് രണ്ടു തവണയും അപര്‍ണയെ കോടതിയില്‍ ഹാജരാക്കിയതെന്ന് പരാതിയില്‍ പറയുന്നു. കുട്ടിക്ക് പ്രായപൂര്‍ത്തിയായതിനാല്‍ കോടതി അവളുടെ ഇഷ്ടപ്രകാരം സുമയ്യയ്‌ക്കൊപ്പം വിട്ടയച്ചു. അപര്‍ണ വിജയന്‍ ഇപ്പോള്‍ മഞ്ചേരിയിലുള്ള സത്യസരണി ചാരിറ്റബിള്‍ ട്രസ്റ്റിലുണ്ടെന്നാണ് മാതാവിന്റെ പരാതിയില്‍ പറയുന്നത്. കാണാതാകുന്നതിന് ഒരാഴ്ച മുമ്പ് ഇസ്ലാം മത വിശ്വാസിയായ ഒരാളുടെ അക്കൗണ്ടില്‍ 75,000 രൂപ താന്‍ നിക്ഷേപിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. ജോലിക്ക് ചേരാന്‍ വേണ്ടി മകള്‍ ചോദിച്ച തുകയാണ് അക്കൗണ്ടില്‍ ഇട്ട് കൊടുത്തത്. മകളെ തീവ്രവാദത്തിന് ഇരയാക്കി വിദേശത്തേക്ക് കടത്തുമെന്നും ഐഎസില്‍ ചേര്‍ക്കുമെന്നും ആശങ്കപ്പെടുന്നതായി മിനി വിജയന്റെ പരാതിയില്‍ പറയുന്നു. നിമിഷ കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം മകള്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ മതപഠനത്തിന് സത്യസരണിയില്‍ എത്തിയതെന്ന് അപര്‍ണ പറഞ്ഞു. എട്ടാം ക്ലാസ് മുതലാണ് ഇസ്ലാമിക വിശ്വാസം ഉള്‍ക്കൊണ്ടത്. സുഹൃത്തുക്കളില്‍ നിന്നാണ് ഇസ്ലാമിനെപ്പറ്റി അറിഞ്ഞത്. സത്യസരണിയില്‍ അഡ്മിഷന്‍ നേടുന്നത് എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ്. കോഴിക്കോട് തര്‍ബിയത്തില്‍ നിന്നാണ് സ്വന്തം ഇഷ്ടപ്രകാരം സത്യസരണിയിലെത്തിയത്. പഠനം പൂര്‍ത്തിയാക്കി വീട്ടിലേക്ക് തന്നെ തിരിച്ചുപോവും. ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ജോലിക്ക് ശ്രമിക്കും. അമ്മയുമായി ഇപ്പോഴും അടുത്ത ബന്ധമുണ്ട്. വിളിക്കാറുമുണ്ട്. ബന്ധുക്കളടക്കം ഒരുപാടുപേര്‍ അമ്മയെ ഭീഷണിപ്പെടുത്തുന്നതുകൊണ്ടാവും അമ്മ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്; അപര്‍ണ പറഞ്ഞു. സത്യസരണി ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ക്കൊപ്പമാണ് അപര്‍ണ പത്രസമ്മേളനം നടത്തിയത്.
ഇതിനിടെ അപര്‍ണയ്ക്ക് പുതുതായി പാസ്‌പോര്‍ട്ട് എടുത്തതായി സംശയമുണ്ടെന്നും രാജ്യം വിടുന്നത് തടയണമെന്നും മാതാവ് ഇന്നലെ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ സത്യസരണി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. മഞ്ചേരിയിലെ എഡ്യൂക്കേഷന്‍ കം ചാരിറ്റബിള്‍ ട്രസ്‌റ്റെന്ന പേരിലാണ് സത്യസരണിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്.
https://www.facebook.com/Malayalivartha






















