ആലപ്പുഴ ചെത്തിയില്‍ നിന്നും കണ്ടെത്തിയത് ഇസ്രായേല്‍ നിര്‍മിത വിമാനത്തിന്റെ അവശിഷ്ടങ്ങള്‍

ആലപ്പുഴ ചെത്തിയില്‍ നിന്നും കണ്ടെത്തിയത് ഇസ്രായേല്‍ നിര്‍മിത വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇസ്രേയല്‍ നിര്‍മിതവിമാനത്തിന്റെതെന്ന് സംശയിക്കുന്ന എഴുത്തുകള്‍ അവശിഷ്ടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ആലപ്പുഴ ചെത്തിയില്‍ നിന്ന് ലഭിച്ച ഭാഗങ്ങള്‍ ഡിവൈഎസ്പി രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ പരിശോധിച്ചു. തുടര്‍ന്ന് അവശിഷ്ടങ്ങള്‍ അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. കൊച്ചിയിലെ നാവികസേന അധികൃതര്‍ തുടരന്വേഷണം നടത്തും. രാവിലെ നാവികസേനയുടെ സംഘം ഇവിടെ എത്തുമെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴ മരാരിക്കുളം-ചെത്തി കടപ്പുറത്ത് ഇന്നലെ വൈകിട്ടാണ് വിമാന അവശിഷ്ടങ്ങള്‍ അടിഞ്ഞത്. ഇസ്രായേല്‍ എയര്‍ ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഐ.എ.ഐ. മിലാറ്റ് ഡിവിഷന്‍, മിലിറ്ററി എയര്‍ ക്രാഫ്റ്റ് എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ള വിമാനാവശിഷ്ടങ്ങളാണ് തീരത്തു നിന്നും കണ്ടെത്തിയത്. ഏകദേശം രണ്ടരമീറ്ററോളം നീളം വരുന്ന അവശിഷ്ടങ്ങള്‍ മത്സ്യബന്ധനത്തിന് പോയവരുടെ വലയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് തീരത്തെത്തിക്കുകയായിരുന്നു. അവശിഷ്ടങ്ങളിലൊന്നില്‍ നോ ഹാന്‍ഡ്ഹോള്‍ഡ്എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















