കലക്ടറെ തെറ്റിദ്ധരിപ്പിച്ച് ഇടനിലക്കാരും സര്‍ക്കാര്‍ ഉന്നതരും ഒത്തുകളിച്ചു; ആദിവാസികള്‍ക്കുള്ള ഭൂമി വാങ്ങിയതില്‍ തട്ടിപ്പ് നടത്തി അനുവദിച്ച തുകയില്‍ കൈയിട്ടു വാരി, ഒത്തു കളിച്ചത്തില്‍ സിപിഎം നേതാക്കളും സര്‍ക്കാര്‍ ഉന്നതരും

വികസനത്തിന്റെ പിറകെ സര്‍ക്കാര്‍ പോകുമ്പോള്‍ എന്ന് തഴയപ്പെട്ടിട്ടുള്ളവരാണ് ആദിവാസികള്‍. ആദിവാസികളുടെ ഉന്നമനത്തിനായി എല്ലാ സര്‍ക്കാരും തുക അനുവദിക്കുന്നുണ്ടെങ്കിലും അത് കൃത്യമായ ഇടപെടലുകളെ തുടര്‍ന്ന് പലപ്പോഴും ആദിവാസികള്‍ക്ക് എലഭിക്കാറില്ല എന്നതാണ് വാസ്തവം.
ആദിവാസി കുടുംബങ്ങള്‍ക്ക് പത്ത് സെന്റ് ഭൂമി വീതം നല്‍കുന്നതിനും വീട് വയ്ക്കുന്നതിനുമായി 4.25 കോടി രൂപ നല്‍കിയതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭൂമി ഇടപാടുകാരും ഒത്തുകളിച്ചു ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. ഭൂരഹിത കേരളം പദ്ധതിയിലുള്‍പ്പെടുത്തി ആദിവാസികള്‍ക്ക് തരിശു ഭൂമി വാങ്ങി അതില്‍ വീട് വച്ച് നല്‍കുന്നതിനായി നല്‍കിയ തുകയിലാണ് വെട്ടിപ്പ് നടത്തിയത്.
വെച്ചൂച്ചിറ മണ്ണടിശാല പെരുവയിലാണ് റവന്യു വകുപ്പ് ഉന്നതരും ഇടനിലക്കാരും ചേര്‍ന്ന് ആദിവാസികള്‍ക്ക് അനുവദിച്ച തുകയില്‍ കൈയിട്ടു വര്‍ഗീയത. ബ്ലോക്ക് നമ്പര്‍-166 സര്‍വേ നമ്പര്‍ 780/1-2 ല്‍ ഉള്‍പ്പെട്ട നാലരയേക്കറോളം സ്വകാര്യഭൂമി വാങ്ങിയതിലാണ് ഭൂമിയുടെ വിലയില്‍ തിരിമറി നടത്തി പണം വെട്ടിച്ചത്. സെന്റിന് 18000 മുതല്‍ 20000 വരെ മാത്രം വിലയുണ്ടായിരുന്നത് ഇടനിലക്കാര്‍ ഇടപെട്ട് ഇരട്ടിയാക്കി കാണിച്ചു വാങ്ങിക്കൂട്ടുകയായിരുന്നു. ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറാണ് വസ്തുവിന് വില നിശ്ചയിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും ഇടനിലക്കറും ഉള്‍പ്പെടെ ഇടപെട്ട് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ 40000 രൂപയാണ് വിലയിട്ടത്.
ബ്ലോക്ക് നമ്പര്‍-166 സര്‍വേ നമ്പര്‍ 780/1-2 ല്‍ ഉള്‍പ്പെട്ട വസ്തുവിന്റെ ഭാഗമായ 6.5 സെന്റ് സ്ഥലം നേരത്തെ സെന്റിന് 18,000 രൂപയ്ക്ക് സമീപവാസിയായ ഒരാള്‍ വാങ്ങിയിരുന്നു. ഈ ഭൂമി ഇപ്പോള്‍ സെന്റിന് 40,000 രൂപയ്ക്കാണ് കോളനിയിലേക്ക് റോഡ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ വാങ്ങിയതെന്ന് ഭൂമിയുടെ തീറാധാരം വ്യക്തമാക്കുന്നു. 40000 രൂപ വകയിരുത്തിയ ഭൂമിയില്‍ ഉടമസ്ഥന് 30000 രൂപ നല്‍കി ബാക്കി വരുന്ന തുക പോക്കറ്റിലാക്കുകയായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും. തരിശു ഭൂമി കണ്ടെത്തി വീട് വയ്ക്കുന്നതിന് ഉത്തരവുള്ളതിനാല്‍ വാങ്ങിയ ഭൂമിയിലെ മരങ്ങളും വെട്ടിമാറ്റി അതിന്റെ തുകയും വെട്ടിച്ചു കൈക്കലാക്കി. ഇരുപതു ലക്ഷം രൂപയുടെ മരങ്ങളാണ് ഇതിന്റെ പേരില്‍ മുറിച്ചു വില്‍ക്കാന്‍ ഉടമസ്ഥനുമായി ധാരണയായിട്ടുള്ളത്.
സെന്റിന് 10,000 രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന് പെരുവ പൗരസമിതി, ആദിവാസി സംരക്ഷണ സമിതി എന്നിവ ജില്ലാ കലക്ടര്‍ക്കും വിജിലന്‍സിനും നല്‍കിയ പരാതി നല്‍കിയിട്ടുണ്ട്. കലക്ടറെ തെറ്റിദ്ധരിപ്പിച്ച് ഭൂമിക്ക് വില കൂട്ടി നിശ്ചയിക്കെുന്നതിനു ഇടനിലക്കാരും സര്‍ക്കാര്‍ ഉന്നതരും ഒത്തുകളിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭര്‍ത്താവും സി.പി.എമ്മിന്റെ പ്രാദേശിക നേതാവുമായ വ്യക്തിയടക്കം അഞ്ചുപേര്‍ ഉള്‍പ്പെട്ട സംഘമാണ് ഭൂമി വാങ്ങിയതിന്റെ ഇടനിലക്കാര്‍.
https://www.facebook.com/Malayalivartha






















