സോളാര്‍ കേസില്‍ എഡിജിപി പത്മകുമാറിനെ ഇന്ന് വിസ്തരിക്കും; ലൈംഗികമായി ഉപയോഗിച്ചെന്ന സരിതയുടെ ആരോപണങ്ങളില്‍ മൊഴിയെടുക്കും

എഡിജിപി പത്മകുമാറിനെ സോളാര്‍ കമ്മീഷന്‍ ഇന്ന് വിസ്തരിക്കും. പത്മകുമാര്‍ ഉള്‍പ്പടെ ഉന്നതര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സരിത കമ്മീഷനെ അറിയിച്ചിരുന്നു. ഇത്തരം ആരോപണങ്ങള്‍ സംബന്ധിച്ച് കമ്മീഷന്‍ പത്മകുമാറില്‍ നിന്ന് മൊഴിയെടുക്കും. കസ്റ്റഡിയില്‍ ഉള്ളപ്പോള്‍ തന്നെ നിരവധിത്തവണ പീഡിപ്പിച്ചെന്നും തന്റെ ചിത്രങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ പുറത്ത് വിട്ടത് പത്മകുമാറാണെന്നും സരിത പലവട്ടം ആരോപിച്ചിരുന്നു. ആരോപണ വിധേയനായതിനെ തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ നിലവില്‍ എഡിജിപിക്ക് പുതിയ പോസ്റ്റുകളൊന്നും നല്‍കിയിട്ടില്ല. പക്ഷേ ഇന്ന് കമ്മീഷനില്‍ പലതിനും മറുപടി പറയാന്‍ അദ്ദേഹം പാടുപെടും.
https://www.facebook.com/Malayalivartha






















