റിപ്പോര്‍ട്ടര്‍ പെരുവഴിയില്‍ ഇനി നികേഷ്‌കുമാര്‍ കൈരളിയുടെ തലപ്പത്തേയ്ക്ക്; ലക്ഷ്യം കൈരളിയുടെയും പീപ്പിളിന്റെയും വാര്‍ത്താ ശൈലിയിലെ സമൂല മാറ്റം

അഴീക്കോട് നിയോജക മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ട റിപ്പോര്‍ട്ടര്‍ ചാനല്‍ സിഇഒ എം.വി നികേഷ്‌കുമാര്‍ കൈരളി പീപ്പിള്‍ ടിവിയുടെ തലപ്പത്തേയ്ക്ക്. വാര്‍ത്തയുടെയും റിപ്പോര്‍ട്ടര്‍മാരുടെ പരിശീലനത്തിന്റെയും ചുമതലയുള്ള ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറുടെ ചുമതലയാവും കൈരളി പീപ്പിള്‍ ടിവിയില്‍ നികേഷിനു. കൈരളി പീപ്പിള്‍ ടിവിയുടെ വാര്‍ത്താവതരണത്തിലെ സമൂലമായ അഴിച്ചു പണിയാണ് നികേഷിന്റെ നിയമനത്തിലൂടെ ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ താല്പര്യപ്രകാരമാണ് നികേഷ്‌കുമാറിനെ കൈരളി പീപ്പിളിന്റെ തലപ്പത്തേയ്ക്ക് എത്തിക്കുന്നത്. നിലവില്‍ കൈരളി പീപ്പിള്‍ ടിവിയിലെ റിപ്പോര്‍ട്ടര്‍മാരുടെയും, ആക്കര്‍മാരുടെയും വാര്‍ത്താ അവതരണ രീതി പൊളിച്ചെഴുതണമെന്ന ആവശ്യമാണ് നേരത്തെ തന്നെ ഉയര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പീപ്പിള്‍ ടിവിയില്‍ പരിശീലന ചുമതലയുള്ള സിഇഒ ആയി നികേഷ്‌കുമാര്‍ എത്തുന്നത്.
ആഗസ്റ്റ് പകുതിയോടെ നികേഷ്‌കുമാര്‍ കൈരളിടിവിയില്‍ ചുമതലയേല്‍ക്കുമെന്നാണ് സൂചനകള്‍. എന്നാല്‍, ടിവിയില്‍ വാര്‍ത്താ അവതരണത്തിനോ, നേരിട്ടുള്ള റിപ്പോര്‍ട്ടിങ്ങിനോ നികേഷ് എത്തുകയില്ല. പകരം വാര്‍ത്തയ്ക്കു പിന്നിലുള്ള ചരട് വലികളിലായിരിക്കും നികേഷ് പങ്കെടുക്കു. കഴിഞ്ഞ ദിവസം ജോണ്‍ ബ്രിട്ടാസും പിണറായി വിജയനും നികേഷുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നു. മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നു പൂര്‍ണമായി വിട്ടു നില്‍ക്കുമെന്നു പ്രഖ്യാപിച്ച ശേഷം തിരികെ എത്താന്‍ താല്പര്യമില്ലെന്ന നിലപാടാണ് നികേഷ് സ്വീകരിച്ചിരുന്നത്. എന്നാല്‍, കൈരളി പീപ്പിള്‍ ടിവിയുടെ ഉപദേശകനായും റിപ്പോര്‍ട്ടര്‍ മാരുടെ പരിശീലകനായും തുടരാനുള്ള അഭ്യര്‍ഥന നികേഷ്‌കുമാര്‍ സ്വീകരിക്കുകയായിരുന്നു. കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസിന്റെ കീഴിലാണോ മുകളിലാണോ നികേഷിന്റെ സ്ഥാനമെന്നറിയില്ല. സീനിയോറ്റി പ്രശ്‌നം കൈരളിയെ ബാധിക്കില്ലെന്നുറപ്പിക്കാം. സകലമാന ചാനലുകളിലും തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമാണ് നിലവില്‍..
https://www.facebook.com/Malayalivartha






















