മലപ്പുറത്ത് ശ്മശാനത്തിലേക്ക് വഴിയില്ലാത്തതില്‍ പ്രതിഷേധിച്ചുള്ള സമരം ഒത്തുതീര്‍പ്പായി

മലപ്പുറത്ത് ശ്മശാനത്തിലേക്ക് വഴിയില്ലാത്തതില്‍ പ്രതിഷേധിച്ചുള്ള സമരം ഒത്തുതീര്‍പ്പായി. മൂന്നു മാസത്തിനകം ശ്മശാനത്തിലേക്കുള്ള വഴി ശരിയാക്കാമെന്ന് സബ് കലക്ടര്‍ ജാഫര്‍ മാലിക് ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹവും വഹിച്ചു കൊണ്ടുള്ള ഉപവാസ സമരം മഞ്ചേരിയില്‍ അവസാനിച്ചു. സമരക്കാര്‍ കൊണ്ടു വന്ന മൃതദേഹം പിന്നീടു പുലയ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.
ചോഴിയാംകുന്ന് പുലയ ശ്മശാനത്തിലേക്കു വഴിയൊരുക്കണമെന്ന് ആവശ്യപ്പെട്ടു ശ്മശാന സംരക്ഷണ സമിതി മൃതദേഹവുമായി റോഡ് ഉപരോധിക്കുകയായിരുന്നു. കച്ചേരിപ്പടി റോഡിലാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറോളം പേര്‍ ഉപരോധത്തിന് എത്തിയത്. പൊലീസ് ഗതാഗതം തിരിച്ചുവിട്ടു. കോലര്‍കുന്ന് കുഞ്ഞന്റെ ഭാര്യ നാടിച്ചി(75)യുടെ മൃതദേഹവുമായാണ് സമരക്കാര്‍ എത്തിയത്. ഇവര്‍ ഇന്നലെ രാവിലെ 11ന് ആണു മരിച്ചത്. ശ്മശാനത്തിലേക്കു വഴി അനുവദിക്കാമെന്നു രണ്ടു വര്‍ഷം മുന്‍പ് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. ഈ ഉറപ്പു പാലിക്കപ്പെടാതെ വന്നപ്പോഴാണു മൃതദേഹവുമായി ഉപരോധത്തിനു പുറപ്പെട്ടത്.
https://www.facebook.com/Malayalivartha






















