ഇനിയും വേണോ മുന്‍മുഖ്യാ ഇത്തരം നമ്പരുകള്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതു പുത്തന്‍ നമ്പര്‍.. തീവണ്ടി കിട്ടാത്തതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്ന ദൃശ്യം മാതൃഭൂമിയുടെ ഒന്നാം പുറത്ത് കണ്ട് മനോരമയിലെ പിതാമഹന്‍മാര്‍ ഞെട്ടി. ഉമ്മന്‍ചാണ്ടിയുടെ സ്വന്തം പത്രമായ മനോരമ പ്രസ്തുത വാര്‍ത്തയും ചിത്രവും നല്‍കിയത് ഉള്‍പേജില്‍.
ഉമ്മന്‍ചാണ്ടിക്ക് തീവണ്ടി കിട്ടിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യേണ്ട യാതൊരു ഗതികേടുമില്ല. കാരണം ഉമ്മന്‍ചാണ്ടി ഒന്ന് വിരലുഞൊടിച്ചാല്‍ ബിഎംഡബ്ല്യൂവും , ബെന്‍സുമൊക്കെ പറന്നെത്തും. ഇനി ബസില്‍ യാത്ര ചെയ്‌തെന്നു തന്നെ കരുതുക. അത് ഒന്നാംപുറ ചിത്രമാക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടിയോ അദ്ദേഹത്തിന് ഒപ്പമുള്ളവരോ പത്രക്കാരെ വിളിക്കണം. കേരളത്തില്‍ പ്രതിദിനം ആയിരക്കണക്കിന് ബസുകള്‍ തേരാപാര ഓടുന്നുണ്ട്. ഇതില്‍ വിഐപികളും അല്ലാത്തവരുമായി ധാരാളമാളുകള്‍ യാത്രചെയ്യുന്നുമുണ്ട്. ബസില്‍ സഞ്ചരിക്കുന്ന ആരൊക്കെയാണെന്ന് പത്രം ഓഫീസില്‍ ഇരിക്കുന്നവര്‍ക്കറിയില്ല.
ഉമ്മന്‍ചാണ്ടി ബസില്‍ കയറിയാല്‍ എന്താണ് അദ്ഭുതം എന്നു ചോദിക്കുന്നവരുണ്ട്. അദ്ദേഹവും കേരളത്തിലെ ഒരു പ്രജ മാത്രമാണ്. ബസില്‍ കയറിയ പടം എടുത്തു നല്‍കിയതിലൂടെ ഉമ്മന്‍ചാണ്ടി വെറുമൊരു നാടകനടനാണെന്ന കാര്യം ഒരിക്കല്‍ കൂടി കേരളം തിരിച്ചറിഞ്ഞു. പടം വരാതെ വാര്‍ത്തയാണ് വന്നിരുന്നെങ്കില്‍ അതിന്റെ ചാരുത ഒന്നു വേറെ തന്നെയായിരുന്നു.
അധികാരത്തിലിരുന്ന കാലത്തും ഉമ്മന്‍ചാണ്ടി ഇത്തരത്തിലുള്ള നമ്പറുകള്‍ കാണിച്ചിരുന്നു. പ്രസ്തുത നമ്പറുകളൊക്കെ പരാജയപ്പെടുമ്പോഴാണ് അദ്ദേഹത്തെ കേരളം പിന്നാമ്പുറത്തേക്ക് തട്ടിയെറിഞ്ഞത്.
പബ്‌ളിസിറ്റിമോഹം നല്ലതാണെങ്കിലും അത് അതിരു കടക്കരുത്. ഇല്ലെങ്കില്‍ സാമൂഹ്യ മാധ്യമങ്ങളിലെ ട്രോളിംഗിന് വിധേയരാകേണ്ടി വരും.
ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നവര്‍ തന്നെയാണ് കൊല്ലത്തെ ചില പത്രമോഫീസുകളില്‍ വിളിച്ച് ഉമ്മന്‍ചാണ്ടി ബസില്‍ കയറാന്‍ പോകുന്ന വാര്‍ത്ത അറിയിച്ചത്. അതും ഒരു പബ്‌ളിസിറ്റി ട്രിക്കാണെന്ന് എല്ലാവര്‍ക്കുമറിയാം. ഏതായാലും മനോരമ പടം അകത്തു കൊടുത്തതിനാല്‍ അവര്‍ രക്ഷെെട്ടു. ഇല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ അവര്‍ വീണ്ടും ക്രൂശിക്കപ്പേട്ടേനെ.
https://www.facebook.com/Malayalivartha






















