മരണത്തിന്റെ ദുരൂഹത കണ്ടെത്താനായില്ല; കലാഭവന്‍ മണിയുടെ കേസ് ഇനി സിബിഐ അന്വേഷിക്കും

മണിയുടെ മരണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും ഇതു സംബന്ധിച്ച ആരോപണങ്ങള്‍ക്കു തെളിവില്ലെന്നും മനുഷ്യാവകാശ കമ്മിഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആത്മഹത്യയോ കൊലപാതകമോ സ്വാഭാവിക മരണമോ എന്നതില്‍ വ്യക്തതയില്ലെന്നുള്ള സാഹചര്യത്തില്‍ കേസ് അന്വേഷണം സിബിഐ ക്കു കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
സംസ്ഥാന ഡിജിപിയ്ക്കുവേണ്ടി ചാലക്കുടി ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കലാഭവന്‍ മണിയുടെ മരണകാരണം കണ്ടെത്താനായില്ലെന്ന് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നത്. നാലുമാസമായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യ, കൊലപാതകം, സ്വാഭാവിക മരണം തുടങ്ങിയ സാധ്യതകള്‍ പരിശോധിച്ചിരുന്നു.സഹായികള്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്നും മൊഴിയെടുത്തു. തെളിവുകള്‍ ശേഖരിച്ചു. എന്നാല്‍ മരണം കാരണം കണ്ടെത്താനായില്ല. രാസപരിശോധനാഫലം വന്നെങ്കിലും വിദഗ്ധരുടെ സഹായത്താല്‍ പൊലീസിന് അന്തിമ നിഗമനത്തിലെത്താനായിരുന്നില്ല.
മണിയുടെ മാനേജര്‍ ജോബി ഉള്‍പ്പടെയുള്ള ആറ് സഹായികളെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇന്നലെ ഡിജിപിക്കു വേണ്ടി ജില്ലാ റൂറല്‍ പൊലീസ് മേധാവിയും സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സെക്രട്ടറിയും കമ്മിഷനംഗം കെ. മോഹന്‍ കുമാറിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.മരണകാരണം എന്താണെന്നതു സംബന്ധിച്ചു വ്യക്തതയില്ലെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന വെളിപ്പെടുത്തല്‍. 290ലേറെ സാക്ഷികളുടെ മൊഴിയെടുക്കുകയും സാങ്കേതിക തെളിവുകള്‍ ശേഖരിക്കുകയും ചെയ്തതടക്കം ശാസ്ത്രീയമായിട്ടായിരുന്നു അന്വേഷണമെങ്കിലും അന്തിമ നിഗമനത്തിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്കു കൈമാറിയത്
https://www.facebook.com/Malayalivartha






















