മുണ്ടക്കയത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച വീട്ടമ്മയുടെ ഭര്‍ത്താവ് അറസ്റ്റില്‍

മുണ്ടക്കയത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച വീട്ടമ്മയുടെ ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ മാസം പത്തൊന്‍പതിനാണ് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുണ്ടക്കയം പുലിക്കുന്ന് നിഷയെന്ന യുവതി മരിച്ച കേസിലാണ് ഭര്‍ത്താവ് ജയനെ കാഞ്ഞിരപ്പള്ളി സി.ഐയും സംഘവും കോട്ടയം റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19ന് താന്നിക്കപതാലിലെ വീട്ടിലായിരുന്നു സംഭവം. ശരീരമാസകലം പൊള്ളലേറ്റ നിഷയെ അയല്‍വാസികള്‍ ചേര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തുടര്‍ന്ന് നിഷയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ഇതിനുപിന്നില്‍ ഭര്‍ത്താവാണെന്നും കാട്ടി നിഷയുടെ പിതാവ് ശ്രീധരനും മക്കളും പോലീസില്‍ മൊഴി നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടാവാത്തതിനാലാണ് നാട്ടുകാര്‍, കുടുംബശ്രി പ്രവര്‍ത്തകര്‍ എന്നിവര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ നടത്തിയതോടെയാണ് പ്രതിയെ പിടികൂടിയത്. പ്രതി കോട്ടയത്തുനിന്ന് ട്രെയിന്‍ മാര്‍ഗം ബോംബയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് പോലീസ് പിടികൂടുന്നത്. സംഭവ ദിവസം നിഷയെ ജയന്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായി മകന്‍ മൊഴി നല്‍കി. കൈ പിന്നോട്ട് കെട്ടിവച്ചശേഷം മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും ജയന്‍ മര്‍ദ്ദിച്ചു.
നിലത്തുവീണ മാതാവിനെ കാലു കൊണ്ടു തൊഴിക്കുകയായിരുന്നു. പുലര്‍ച്ചെ ചൂട് അനുഭവപ്പെട്ട് എഴുന്നേറ്റ തന്റെ മുന്നില്‍ തീ പടര്‍ന്നു നിലവിളിക്കുന്ന അമ്മയെയാണ് കാണാന്‍ കഴിഞ്ഞത്. അമ്മ ഇറങ്ങി ഓടാതിരിക്കാന്‍ കതക് അകത്തു നിന്നും കമ്പി വച്ചു ലോക്കു ചെയ്തിരിക്കുകയായിരുന്നു. തന്നെ ജയന്‍ തീ കൊളുത്തിയതാണന്നു അമ്മ പറഞ്ഞതായും മകന്‍ മൊഴി നല്‍കി. അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ കതകിന്റെ കമ്പി മാറ്റി വച്ചശേഷം അമ്മയെ അച്ഛന്‍ വെളളത്തില്‍ കൊണ്ടുപോയി ഇരുത്തുകയായിരുന്നു. മകനാണ് കേസിലെ സാക്ഷി.
https://www.facebook.com/Malayalivartha






















