ഭക്ഷ്യവിഷബാധയേറ്റ് ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ 13 വിദ്യാര്‍ത്ഥിനികള്‍ മെഡിക്കല്‍ കോളേജില്‍

ഭക്ഷ്യവിഷബാധയേറ്റ മൈലം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ 13 വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കി. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്. വയറിളക്കവും ഛര്‍ദ്ദിലുമായി ഇന്ന് പുലര്‍ച്ചെ 12.15നാണ് ഈ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ജ്യോതിലക്ഷ്മി (15), ആന്‍സി സാറ (15), പാര്‍വതി (15), അശ്വതി (16) വിനിമോള്‍ (15) അനുരാധ (15), ആരതി (15), നീലിമ (15), ദേവിക മുരളി (15), പഞ്ചമി (15), ഫിമിന (15), അതുല്യ (15), ജിബി (15) എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവര്‍.
https://www.facebook.com/Malayalivartha






















