കേരളത്തിലെ ഭൂമാഫിയകളെയും ലോട്ടറിതട്ടിപ്പുകാരെയും വിറപ്പിച്ച കെ സുരേഷ്‌കുമാര്‍ ഐഎഎസില്‍ നിന്നും സ്വയം വിരമിക്കുന്നു

മൂന്നാര്‍ ഭൂമി കൈയേറ്റമൊഴിപ്പിക്കല്‍ ദൗത്യത്തിന് നേതൃത്വം നല്‍കിയതിലൂടെ കേരളത്തിലെ ഭൂമാഫിയകളെ വിറപ്പിച്ച കെ സുരേഷ്‌കുമാര്‍ ഐഎഎസില്‍ നിന്നും സ്വയം വിരമിക്കുന്നു. വി എസ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ മൂന്നാറില്‍ അനധികൃത കൈയേറ്റം നടത്തിയവരുടെ കെട്ടിടങ്ങള്‍ പൊളിച്ചടുക്കിയതിനു നേതൃത്വം നല്‍കിയിരുന്നത് കെ സുരേഷ് കുമാര്‍ ഐഎഎസ് ആയിരുന്നു.
നീണ്ട 27 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കാന്‍ രണ്ടു വര്‍ഷം കൂടി ബാക്കിയുള്ളപ്പോഴാണ് സ്വയം വിരമിക്കാന്‍ തയ്യാറാകുന്നത്. . നാലു മാസം മുന്‍പാണ് സ്വയം വിരമിക്കലിനുള്ള അപേക്ഷ നല്കിയിരുന്നത്. കെ സുരേഷ്‌കുമാറിന്റെ അപേക്ഷയില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു.
നിലവില്‍ ഒദ്യോഗിക ഭാഷാ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അദ്ദേഹം 11 മാസമായി അവധിയിലാണ്. ലോട്ടറി ഡയറക്ടറായിരിക്കെ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പുകാരെ കെട്ടുകെട്ടിച്ചതും സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ്.
കേരളത്തിലെ വിദ്യാഭ്യാസത്തിനു മാറ്റം വരുത്തിയ ഡിപിഇപി യുടെ ആദ്യ ഡയറക്ടറും ഇദ്ദേഹമായിരുന്നു. ഹയര്‍ സെക്കണ്ടറി, വിഎച്ച് എസ്ഇ, എസ് സി ഇആര്‍ടി, മലയാളം വിഷന്‍ എന്നിവയുടെയും ഡയറക്ടറായിരുന്നകെ സുരേഷ്‌കുമാര്‍.കഴിഞ്ഞ ഇടതുപക്ഷ ഭരണ കാലത്ത് വി എസ് അച്യുതാനന്ദന്റെ ഇഷ്ടപാത്രമായിരുന്ന സുരേഷ്‌കുമാറിനെ ഇത്തവണ അധികാരത്തിലെത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആവശ്യമായ പരിഗണന നല്കിയിരുന്നില്ല.
മൂന്നാര്‍ ദൗത്യത്തില്‍ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ രാഷ്ട്രീയക്കാരുടെയോ, ഭൂമാഫിയകളുടെയോ ഇടപെടലുകളെ നിര്‍ഭയം നേരിട്ടയാളാണ് ഇദ്ദേഹം. മേലാധികാരികളേയും സര്‍ക്കാരിനെയും ധിക്കരിച്ചു എടുക്കുന്ന തീരുമാനങ്ങള്‍ സധൈര്യം നടപ്പിലാക്കിയിരുന്ന ഇദ്ദേഹം വിഎസ് അച്യുതാനന്ദന്റെ കരിംപൂച്ചയെന്നാണ് അറിയപ്പെട്ടിരുന്നത്. മൂന്നാറിലെ യന്ത്രകൈകളുടെ പിറകില്‍ ചങ്കൂറ്റത്തോടെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചടുക്കിയതിലൂടെ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഒരു ഹീറോ പരിവേഷം നേടിയെടുത്തിരുന്നു.
https://www.facebook.com/Malayalivartha






















