മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ സമന്വയമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം: രമേശ് ചെന്നിത്തല

കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് പോലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് നടപടി ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടി വേണം. കോടതിക്കും അഭിഭാഷകര്‍ക്കും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതും പരിഹരിക്കണം.
മുഖ്യമന്ത്രിയുടെ നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണ്. തല്ലുകൊള്ളാനും തല്ലാനും ആരും കോടതിയിലേക്ക് പോകേണ്ട എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തിരുത്തപ്പെടേണ്ടതാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പൂര്‍ണ്ണ പരാജയമാണ്. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ സമന്വയമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. ഇവര്‍ക്കിയിലെ അകല്‍ച്ച ജനാധിപത്യത്തിന് ഗുണകരമായ ഒന്നല്ല. കാഴ്ചക്കാരന്റെ റോളിലല്ല മുഖ്യമന്ത്രി നില്‍ക്കേണ്ടത്. അഡ്വക്കേറ്റ് ജനറലിനെ ഉള്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വാര്‍ത്തകര്‍ പുറത്തുവരുന്നതിനെ ആരൊക്കെയോ ഭയക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പോലീസിന്റെ നടപടി തികച്ചും ദുരൂഹമാണ്. ഇത്രയും ദിവസം നിഷ്‌ക്രീയരായിരുന്ന പോലീസ് പെട്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടത് തികച്ചും ദുരൂഹമായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















