കുറ്റക്കാര്‍ക്കെതിരെ ഇന്നു തന്നെ നടപടിയുണ്ടാകുമെന്ന് പോലീസ് കമ്മീഷണര്‍

കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേര്‍ക്കുണ്ടായ പോലീസ് നടപടിയില്‍ ഇന്നു തന്നെ പ്രാഥമിക അന്വേഷണം നടത്തി നടപടിയുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബെഹ്‌റ. ഇന്നു വൈകുന്നേരത്തിനുള്ളില്‍ നടപടിയുണ്ടാകും. രൂപേഷിനെ കോടതിയില്‍ ഹാജരാക്കുന്ന സാഹചര്യത്തില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്നും മാധ്യമപ്രവര്‍ത്തരെ കോടതി വളപ്പില്‍ പ്രവേശിപ്പിക്കരുതെന്നും ജഡ്ജി ടൗണ്‍ സി.ഐയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരമാണ് മാധ്യമപ്രവര്‍ത്തരെ തടഞ്ഞത്. എന്നാല്‍ അവരെ അറസ്റ്റു ചെയ്തിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. കെ.യു.ഡബ്ല്യൂ.ജെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയത്.
എന്നാല്‍ ജഡ്ജി മാധ്യമപ്രവര്‍ത്തകരെ തടയാനുള്ള നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ജഡ്ജി ഹൈക്കോടതി രജിസ്ട്രാറെ അറിയിച്ച കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാമെന്നും കമ്മീഷണര്‍ പറഞ്ഞു. അന്വേഷണ വിധേയമല്ലാതെ ഒരു ഓഫീസര്‍ക്കെതിരെയും നടപടിയെടുക്കാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha






















