ഭക്ഷ്യവിഷബാധയേറ്റ് ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ 8 വിദ്യാര്‍ത്ഥികള്‍ക്കൂടി മെഡിക്കല്‍ കോളേജില്‍

ഭക്ഷ്യവിഷബാധയേറ്റ മൈലം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ 8 വിദ്യാര്‍ത്ഥികളെക്കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 7 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാളെ എസ്.എ.ടി. ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. അമന്‍ (13), ആസിഫ് (13) ശ്യാം (15), ജലീല്‍ (16), വിഷ്ണു (14) എന്നീ ആണ്‍ കുട്ടികളേയും സിമി (15), നിവ്യ (14) എന്നീ പെണ്‍കുട്ടികളേയുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഞ്ജുവിനെ (12) എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം നേരത്തെ അഡ്മിറ്റാക്കിയ 15 പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. അതിന്റെ ഫലം നോക്കിയായിരിക്കും ഇവരെ ഡിസ്ചാര്‍ജ് ചെയ്യുക. വയറിളക്കവും ഛര്‍ദ്ദിലും വയറു വേദനയുമായി ഇന്ന് പുലര്‍ച്ചെ 12.15നാണ് ഈ 15 വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ജ്യോതിലക്ഷ്മി (15), ആന്‍സി സാറ (15), പാര്‍വതി (15), അശ്വതി (16) വിനിമോള്‍ (15) അനുരാധ (15), ആരതി (15), നീലിമ (15), ദേവിക മുരളി (15), പഞ്ചമി (15), ഫിമിന (15), അതുല്യ (15), ജിബി (15) എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ നേരത്തേ ചികിത്സയിലുള്ളവര്‍.
ഹോസ്റ്റലില്‍ നിന്നും കഴിച്ച കപ്പയും മീന്‍ കറിയുമാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ചില കുട്ടികളും ബീഫ് കഴിച്ചാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ചില കുട്ടികളും പറയുന്നു.
https://www.facebook.com/Malayalivartha






















