മാധ്യമപ്രവര്‍ത്തകരെ കോടതിയില് നിന്ന് അകറ്റി നിര്‍ത്തുന്നതിനു പിന്നില്‍ നിഗൂഢ ലക്ഷ്യങ്ങള്‍; വാര്‍ത്തകള്‍ ജനം അറിയുന്നത് ആരോ ഭയക്കുന്നു, മുഖ്യമന്ത്രിയുടെ നിസംഗത കോടതികളിലെ അക്രമങ്ങള്‍ വര്‍ധിപ്പിക്കാനിടയ്ക്കുന്നു,

വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നതു തടസ്സപ്പെടുത്തുന്നത് മാധ്യമപ്രവര്‍ത്തകരോടും ജനങ്ങളോടുമുള്ള അവഗണനയാണ്. വാര്‍ത്തകള്‍ പുറത്തറിഞ്ഞാല്‍ കുഴപ്പമുള്ളവരാണ് മാധ്യമ പ്രവര്‍ത്തകരെ തടയുന്നത്. പ്രശനം പരിഹരിക്കാന്‍ മുന്‍കൈ എടുക്കേണ്ട മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിസ്സംഗത കാണിക്കുന്നത് ശരിയല്ല. പ്രശ്‌നം ഏത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നടപടികള്‍ എടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അരാഷ്ട് ചെയ്ത സംഭവത്തില്‍പ്രതികരിച്ചു.
മാധ്യമപ്രവര്ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങള് സര്‍ക്കാരും അഡ്വക്കേറ്റ് ജനറലും ചീഫ് ജസ്റ്റിസുമായി സംസാരിച്ച് പരിഹരിക്കണമെന്നും മാധ്യമ മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മാധ്യമങ്ങളെ കോടതിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനു വിലങ്ങു തടിയാകുന്നു, ഇതില്‍ ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സംഭവത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ഹൈക്കോടതിയില്‍ തുടങ്ങിയ പ്രശ്‌നം കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നു പിടിക്കുകയാണ്. കൊല്ലത്തും തിരുവനന്തപുരത്തും ഇപ്പോള്‍ കോഴിക്കോടും സംഭവിച്ചു. കോടതിയും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷം ഗുണകരമല്ല, ഇതിനു എത്രയും വേഗം പരിഹാരം കാണേണ്ടതുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി വാര്‍ത്തകള്‍ സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാഹചര്യം ഉണ്ടാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണാത്തതില്‍ ദുരൂഹതയുണ്ട്. ദിവസങ്ങളായി മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ നിന്നൊഴിവാക്കുന്നത് കോടതി സംബന്ധമായ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാനാണ്. ഇതില്‍ നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
അതെ സമയം മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന പോലീസിന്റെ വാദം പൊളിഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ പ്രവേശിപ്പിക്കരുതെന്നു പൊലീസിന് നിര്‍ദ്ദേശം നല്കിയിരുന്നില്ലെന്നു കോഴിക്കോട് ജില്ലാ കോടതി അറിയിച്ചു. സുരക്ഷ ശക്തമാക്കാനായിരുന്നു ആവശ്യപ്പെട്ടത, ബാക്കി നടന്ന സംഭവങ്ങള്‍ കോടതിയുടെ അറിവോടെയായിരുന്നില്ലെന്നും കോടതി അറിയിച്ചു.കോടതിയുടെ അറിവോടെയല്ലാതെ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതിനു പിന്നില്‍ നിഗൂഢ ലക്ഷ്യമാണെന്നു തെളിഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















