ജി.പി.സ്ഥാനം കിട്ടിയില്ലെങ്കില്‍...? നിയമമന്ത്രിയ്‌ക്കെതിരെ കേസുകൊടുക്കണം!

സര്‍ക്കാര്‍ പ്ലീഡറാകാന്‍ ശ്രമിച്ച് പരാജയപ്പെട്ടാല്‍ പിന്നെന്ത് ചെയ്യുമെന്ന് ചോദിക്കരുത്. ഉത്തരം വെരിവെരി സിമ്പിള്‍! നിയമ മന്ത്രിയ്‌ക്കെതിരെ കേസു കൊടുക്കണം! അതാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നത്. ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ മുന്നണിയുടെ പ്രവര്‍ത്തകന്‍ അഡ്വ.നോബിള്‍ മാത്യുവാണ് മുന്‍ ധന-നിയമമന്ത്രി കെ എം മാണിയ്‌ക്കെതിരെ കേസുകൊടുത്തത്. ബജറ്റില്‍ നികുതി വെട്ടിപ്പ് നടത്തി സംസ്ഥാനത്തിന് കോടി കണക്കിന് രൂപയുടെ നഷ്ടം വരുത്തിയെന്നാണ് ആരോപണം.
ചിലര്‍ക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ അത് ക്ലിക്ക് ചെയ്യും കെ എം മാണിയുടെ കാര്യത്തിലും അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങളാണ് ഇവിടെ കള്ളന്മാരെയും നല്ലവരെയും സൃഷ്ടിക്കുന്നത്. പിണറായി വിജയനെ കുറെക്കാലം കള്ളനാക്കിയ മാധ്യമങ്ങള്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത് കെ എം മാണിയെയാണ്.
കെ എം മാണി നിയമമന്ത്രിയായിരിക്കെ തനിക്ക് ഗവണ്‍മെന്റ് പ്ലീഡറാകണമെന്ന ആവശ്യവുമായി നോബിള്‍, കെ എം മാണിയുടെ സമീപത്തെത്തി. എന്നാല്‍ കെ എം മാണി അദ്ദേഹത്തെ പ്ലീഡറാക്കിയില്ല. പിന്നീട് എന്‍ഡിഎയില്‍ ചേര്‍ന്ന നോബിള്‍ മാത്യൂ, ജോസ് കെ മാണിക്കെതിരെ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയായി. കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനാകുകയായിരുന്നു ലക്ഷ്യം; അതും ആയില്ല.
കെ എം മാണിക്കെതിരായ വാശിയില്‍ നോബിള്‍ മാത്യു കോട്ടയം വിജിലന്‍സ് കോടതിയിലും കേരള ഹൈക്കോടതിയിലും ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന അതേ വിഷയത്തില്‍ കേസുകള്‍ ഫയല്‍ ചെയ്തു. ഇരുകോടതികളും കേസു തള്ളിയതോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പരാതി നല്‍കിയത്.
ബജറ്റില്‍ നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ധനമന്ത്രിയുടെ മാത്രം ഇച്ഛാനുസരണം നടക്കുന്ന കാര്യമല്ല. ബജറ്റ് തയ്യാറാക്കുന്നത് ധനമന്ത്രിയാണെങ്കില്‍ അതില്‍ പ്രതിഫലിക്കുക സര്‍ക്കാര്‍ നയങ്ങളാണ്. ബജറ്റ് അവതരിപ്പിക്കുന്നതിനു തലേന്ന് മുഖ്യമന്ത്രിയെ വായിച്ച് കേള്‍പ്പിച്ച് അംഗീകരിക്കുകയും വേണം. അപ്പോള്‍ ബജറ്റില്‍ നഷ്ടം സംഭവിച്ചെങ്കില്‍ ഉത്തരവാദി കെ എം മാണി മാത്രമാണോ?
https://www.facebook.com/Malayalivartha






















