മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം തടയരുത്: മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഒരു നടപടിയും പൊലീസിെന്റ ഭാഗത്തു നിന്ന് ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യഥാര്‍ത്ഥത്തില്‍ സംഘര്‍ഷത്തിന് അയവു വരുന്ന സ്ഥിതിയായിരുന്നു. സാധാരണ നില പുനഃസ്ഥാപിക്കാനുള്ള അന്തരീക്ഷം വരികയായിരുന്നു. അത്തരം ഒരു സാഹചര്യത്തിലാണ് ഇപ്പോള്‍ കോഴിക്കോട്ട് ഈ പ്രശ്‌നം ഉണ്ടായിരിക്കുന്നത്.
നേരത്തേ മറുഭാഗത്തുണ്ടായിരുന്ന അഭിഭാഷകര്‍ക്ക് ഇന്നത്തെ സംഭവത്തില്‍ പങ്കില്ല. ഇത് അതീവ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. മാധ്യമപ്രവര്‍ത്തകരുടെ വഴി തടയാന്‍ പൊലീസ് എന്തിനു മുതിര്‍ന്നു? ഇന്നു വൈകുന്നേരത്തിനു മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും. ഇത് കോടതിയില്‍ കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. അതിന് ഒരു തടസ്സവും പൊലീസ് സൃഷ്ടിക്കേണ്ടതില്ല. അല്ലെങ്കില്‍ അവിടെ നിരോധനാജ്ഞ നിലവിലിരിക്കണം. മറ്റ് ആര്‍ക്കും എന്നതു പോലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും കോടതിയില്‍ പോകാന്‍ കഴിയണം.
ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞതു പോലെ കോടതിയിലായതു കൊണ്ട് സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ട്. എന്നാല്‍ നമ്മുടേത് ജനാധിപത്യ സംവിധാനമാണ്. ജനാധിപത്യ വ്യവസ്ഥയില്‍ മാധ്യമങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കാനാവില്ല. അക്കാര്യം കോടതികളും പരിഗണിക്കണം.
https://www.facebook.com/Malayalivartha






















