181 ഈ നമ്പര്‍ മറക്കല്ലേ.... ഇനി പോലീസ് പട്രോളിങ്ങിന് വനിതാ പോലീസും

സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി വനിതാ പോലീസിന്റെ സംഘം തിരുവനന്തപുരം നഗരത്തിന്റെ വിവിധ കോണുകളില്‍ കറങ്ങും. 'പിങ്ക് പോലീസ് പട്രോള്‍' എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതി മൂന്നു നഗരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്.
181 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ പിങ്ക് പോലീസ് സ്ഥലത്തേക്ക് പറന്നെത്തും. സ്ത്രീകള്‍ കൂടുതല്‍ എത്തുന്ന സ്ഥലങ്ങളായ വനിതാ കോളേജ്, ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളിലാണ് സംഘം പട്രോളിങ് നടത്തുക. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം അടുത്ത മാസം ആദ്യം തിരുവനന്തപുരത്ത് നടക്കും.
മൂന്നു വാഹനങ്ങളാണ് ഇതിനായി നിരത്തിലിറങ്ങുന്നത്. വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കമുള്ളവര്‍ വനിതകളായിരിക്കും.
https://www.facebook.com/Malayalivartha






















