പ്രണയത്തിനു മാത്രമല്ല പീഡനത്തിനും പ്രായമില്ല, ഉറങ്ങി കിടന്ന എഴുപത്തഞ്ചുകാരിക്കും പീഡനം

പ്രണയത്തിനു പ്രായമോ സൗന്ദര്യമോ ബാധകമല്ലെന്ന് പണ്ടു മുതലേ പറയാറുണ്ട്, എന്നാല്‍ ഇന്നു നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ എടുത്തു നോക്കിയാല്‍ പീഡനത്തിന് പ്രായമില്ല എന്ന് പറയുന്നതായിരിക്കും ഉത്തമം. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ കാമഭ്രാന്തന്മാരുടെ ക്രൂരതയ്ക്ക് ഇരയാകുന്നു എന്നുള്ളതാണ് ഇന്ന് നമുക്ക് കാണാന്‍ കഴിയുന്നത്. മൂന്നു വയസു പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങളെ മുതല്‍ എഴുപതു കഴിഞ്ഞാലും സ്ത്രീ ആയി പിറന്നത് കൊണ്ട് മാത്രം കാമവെറിയന്മാരുടെ കൈയില്‍ അകപ്പെട്ടു പോകുന്നവര്‍ നിരവധിയാണ്.
കൊല്ലം ജില്ലയിലെ പത്തനാപുരത്തിനു സമീപം പുന്നലയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എഴുപത്തഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പുന്നല കരിമ്പാലൂര്‍ കനാല്‍പുറമ്പോക്കിലെ താമസക്കാരനായ ബിനു ഭവനില്‍ ബിനു, സമീപവാസിയും കനാല്‍ പുറംമ്പോക്കിലെ താമസക്കാരനുമായ ഓമനക്കുട്ടന്‍ എന്നിവരെയാണ് പീഡനക്കേസില്‍ പത്തനാപുരം പോലീസ് അറസ്റ്റു ചെയ്തത്. സ്വന്തമായി വീടില്ലാത്തതിനാല്‍ കനാല്‍ പുറമ്പോക്കില്‍ ഷെഡ് കെട്ടി താമസിച്ചു വരികയായിരുന്നു വൃദ്ധ.
രാത്രിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധയെ ബിനുവും ഓമനക്കുട്ടന് ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഒരു മാസം മുന്‍പ് പീഡനം നടന്നത് വൃദ്ധ മാനഹാനി ഭയന്ന് പുറത്തു പറഞ്ഞിരുന്നില്ല. പീഡിപ്പിച്ച പ്രതികള്‍ തന്നെ സംഭവം പുറത്തു പറഞ്ഞതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു.
പത്തനാപുരം സബ് ഇന്‍സ്പെക്ടര്‍ രാഹുല്‍ രവീന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പുന്നല പെരുന്തക്കുഴി ഭാഗത്തു നിന്നുമാണ് ഇവരെ അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha






















